പേരാമ്പ്ര: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയവുമായി സി.കെ.ജി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 95% വിജയം കരസ്ഥമാക്കി.
മേലടി സബ് ജില്ലയില്‍ തുടര്‍ച്ചയായി വീണ്ടും ഒന്നാം സ്ഥാനം നിലനിര്‍ത്തിയത് മികച്ച നേട്ടമായിമാറി. കൊമേഴ്‌സ് വിഭാഗം ഒന്‍പതാം തവണ 100% വിജയം കരസ്ഥമാക്കിയത് വിജയത്തിന് മാറ്റ് കൂട്ടി. കൊയിലാണ്ടി താലൂക്കില്‍ വിജയശതമാനത്തിലും മുഴുവന്‍ വിഷയങ്ങളിലെ എപ്ലസ് ശതമാനത്തിലും രണ്ടാം സ്ഥാനവും, 41 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസും കരസ്ഥമാക്കി.

കോഴിക്കോട് ജില്ലയിലെ 150 ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ വിജയശതമാനത്തില്‍ ഇരുപതാം സ്ഥാനവും കരസ്ഥമാക്കി. സ്‌കൂളില്‍ നടന്ന വിജയാഘോഷ പരിപാടി പ്രിന്‍സിപ്പാള്‍ പി.ശ്യാമള കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
മാനേജര്‍ ഇ. സുരേഷ് ബാബു, പിടിഎ പ്രസിഡണ്ട് ലിനീഷ് തട്ടാരി, പ്രധാനാധ്യാപിക ടി.ഒ.സജിത അധ്യാപകരായ ആര്‍.എസ് രജീഷ്, പി.ഐ അനീഷ് , ഐ.വി മഞ്ജുഷ, എസ്. രാഗിന തുടങ്ങിയവര്‍ സംസാരിച്ചു.
CKG Memorial Higher Secondary School achieves brilliant success in Higher Secondary Examination