കൊവിഡ് കേസുകള്‍ ഉയരുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്

കൊവിഡ് കേസുകള്‍ ഉയരുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യവകുപ്പ്
Jun 3, 2025 12:08 PM | By SUBITHA ANIL

തിരുവനന്തപുരം: സംസ്ഥാനത്ത് ചെറിയ തോതില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികളുമായി ആരോഗ്യവകുപ്പ്. കൊവിഡ് കേസുകള്‍ വര്‍ധിക്കാതിരിക്കുന്നതിനായി പ്രത്യേക മാര്‍ഗനിര്‍ദേശം ആരോഗ്യവകുപ്പ് പുറത്തിറക്കി. പനിയുമായി ചികിത്സ തേടുന്നവര്‍ക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിക്കണമെന്നും രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണെന്നും ആരോഗ്യവകുപ്പിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

ലക്ഷണങ്ങളോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ആന്റിജന്‍ ടെസ്റ്റ് ചെയ്യണം. ഫലം നെഗറ്റീവാണെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൊവിഡ് രോഗികളെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡില്‍ പാര്‍പ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഇതിനിടെ, രാജ്യത്താകെയുള്ള കൊവിഡ് കേസുകള്‍ നാലായിരം കടന്നു.

രാജ്യത്താകെ കേസുകള്‍ 4026 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 65 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. അഞ്ച് കോവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തില്‍ 19 പേര്‍ രോഗമുക്തരായി. ആക്ടീവ് കേസുകള്‍ 1416 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് ഒരാളാണ് മരിച്ചത്. ഗുരുതര ന്യുമോണിയ ബാധിതനായിരുന്ന 80 കാരനാണ് മരിച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് കേസുകളില്‍ 35 ശതമാനവും കേരളത്തിലാണ്.




Covid cases rise; Health Department makes masks mandatory

Next TV

Related Stories
ബാലേട്ടന്റെ മനസ്സിലുണ്ട് മുളച്ചുപൊന്തിയ പ്രകൃതി സ്‌നേഹം

Jun 5, 2025 09:08 AM

ബാലേട്ടന്റെ മനസ്സിലുണ്ട് മുളച്ചുപൊന്തിയ പ്രകൃതി സ്‌നേഹം

നാടിനു നാട്ടുകാര്‍ക്കും ബാലേട്ടന്‍ അഭിമാനമായി മാറുകയായിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തില്‍ പട്ടാണിപ്പാറയിലെ...

Read More >>
പൊതുമരാമത്ത്‌വകുപ്പിന്റെഅനാസ്ഥ അവസാനിപ്പിക്കണം; യുഡിഎഫ്

Jun 4, 2025 04:38 PM

പൊതുമരാമത്ത്‌വകുപ്പിന്റെഅനാസ്ഥ അവസാനിപ്പിക്കണം; യുഡിഎഫ്

പേരാമ്പ്ര: ആയിരക്കണക്കിനു വാഹഹനങ്ങള്‍ നിത്യേന കടന്നു പോകുന്ന പേരാമ്പ്ര ടൗണിന്റെ ഹൃദയ ഭാഗത്ത് എളമാരന്‍കുളങ്ങര ക്ഷേത്രത്തിന്റെ മുന്‍ഭാഗത്ത്...

Read More >>
മഴക്കാലത്തും പുതിയതും ആരോഗ്യകരവുമായ വഴുതനങ്ങ വീട്ടില്‍ വളര്‍ത്താം

Jun 4, 2025 03:40 PM

മഴക്കാലത്തും പുതിയതും ആരോഗ്യകരവുമായ വഴുതനങ്ങ വീട്ടില്‍ വളര്‍ത്താം

മഴക്കാലത്ത് പോലും ബാല്‍ക്കണി, ടെറസ് പോലുള്ള ചെറിയ ഇടങ്ങളില്‍ വഴുതനങ്ങ...

Read More >>
പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്ക് ഫര്‍ണീച്ചര്‍ വിതരണം

Jun 4, 2025 02:39 PM

പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്ക് ഫര്‍ണീച്ചര്‍ വിതരണം

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025- 2026 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊന്മലപ്പാറ സാംസ്‌ക്കാരിക നിലയത്തിലേക്കുള്ള ഫര്‍ണീച്ചര്‍ വിതരണം...

Read More >>
വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 4, 2025 01:35 PM

വന്മുകം- എളമ്പിലാട് എംഎല്‍പി സ്‌കൂളില്‍ പ്രവേശനോത്സവം ശ്രദ്ധേയമായി

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എംഎല്‍പിസ്‌കൂളില്‍ വിവിധ പരിപാടികളോടെപ്രവേശനോത്സവം സംഘടിപ്പിച്ചു. വാര്‍ഡ് അംഗം ടി.എം.രജുല പരിപാടി ഉദ്ഘാടനം...

Read More >>
റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും

Jun 4, 2025 01:05 PM

റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും

ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ മേപ്പയൂര്‍ ഫര്‍ക്ക കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റേഷന്‍ വ്യാപാരി സംഗമവും ഈ വര്‍ഷത്തെ എസ്എസ് സി,...

Read More >>
Top Stories










News Roundup






Entertainment News