---
title: "കനാലില്‍ കോഴി മാലിന്യം; കര്‍ശന നടപടിയുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് "
english_title: "Chicken waste in canal; Changaroth Grama Panchayat President takes strict action"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/294157/chicken-waste-in-canal-changaroth-grama-panchayat-president-takes-strict-action"
published_at: "2025-06-04T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683fee583257c_sad.jpg"
keywords: []
---

# കനാലില്‍ കോഴി മാലിന്യം; കര്‍ശന നടപടിയുമായി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 

> **Lead Summary:** **പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ കോഴി മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴി സ്റ്റാളുകളില്‍ പരിശോധന ശക്തമാക്കുമെന്നും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.

## Article Content

**പേരാമ്പ്ര: **കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാലില്‍ കോഴി മാലിന്യം നിക്ഷേപിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോഴി സ്റ്റാളുകളില്‍ പരിശോധന ശക്തമാക്കുമെന്നും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിലാണ് ഇവിടെ വ്യാപകമായി ചിക്കന്‍ സ്റ്റാളുകളില്‍ നിന്നുള്ള അറവ് മാലിന്യങ്ങള്‍ നിക്ഷേപിച്ചത്. പട്ടാണിപ്പാറ ഭാഗത്തും, വെള്ളച്ചാല്‍ ഒറ്റക്കണ്ടം ഭാഗങ്ങളിലുമാണ് രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിക്കുന്നത്.

ഇത്തരം മലിന്യങ്ങള്‍ നിലക്ഷേപിച്ചത് കാരണം കനാലില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. കനാലില്‍ നിന്നു കോഴി മാലിന്യ ജലം കിണറുകളില്‍ എത്താനും മാലിന്യം കാക്കയും മറ്റും കൊത്തി എടുത്ത് കിണറുകളില്‍ ഇടാനും കാരണമാകുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

കുറ്റ്യാടിപ്പുഴയോരത്തും ചാക്കുകണക്കിനു മാലിന്യം നിക്ഷേപിച്ചതായി നാട്ടുകാര്‍ പറയുന്നു. ചിക്കന്‍ സ്റ്റാളുകളില്‍ നിന്നും കോഴി അറവുമാലിന്യങ്ങള്‍ ഫ്രഷ് കട്ട് എന്ന ഏജന്‍സിയാണ് ശേഖരിച്ചിരുന്നത്. കഴിഞ്ഞ മൂന്നു മാസക്കാലമായി ഏജന്‍സി പ്രവര്‍ത്തനം നിര്‍ത്തിയിട്ട്.

ഇതോടെ ചിക്കന്‍ സ്റ്റാളുകാര്‍ അറവ് മാലിന്യം ഒഴിവാക്കാന്‍ പ്രയാസപ്പെടുകയാണ്. ചിക്കന്‍ സ്റ്റാളുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുമ്പോള്‍ മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഇതൊന്നും പാലിക്കാതെയാണ് ചിക്കന്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.

ചിക്കന്‍ സ്റ്റാളുകളിലും മറ്റ് അറവ് ശാലകളിലും പരിശോധന കര്‍ശനമാക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടി ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/294157/chicken-waste-in-canal-changaroth-grama-panchayat-president-takes-strict-action)