---
title: "അയല്‍വാസിയുടെ മണ്ണെടുപ്പ്; വീട് അവകടാവസ്ഥയില്‍"
english_title: "Neighbor's excavation; house in a state of disrepair"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/293974/neighbors-excavation-house-in-a-state-of-disrepair"
published_at: "2025-06-03T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/683ec0e2d28de_VEEDC.JPG"
keywords: []
---

# അയല്‍വാസിയുടെ മണ്ണെടുപ്പ്; വീട് അവകടാവസ്ഥയില്‍

> **Lead Summary:** **പേരാമ്പ്ര **:കല്ലോട് പുതുതായി നിര്‍മാണത്തില്‍ ഇരിക്കുന്ന വീടിന്റെ പുറകുവശത്തെ കരിങ്കല്‍ മതില്‍ ഇടിഞ്ഞു അവകടാവസ്ഥയിലായി.അരൂര്‍ സ്വദേശിനി രസിതയുടെ വീടിന്റെ കരിങ്കല്‍ മതിലാണ് അയല്‍വാസിയുടെ മണ്ണെടുപ്പ് മൂലം ഇടിഞ്ഞു വീടിനു പോലും ഭീഷണി ആയിരിക്കുകയാണ്.് ഗൃഹപ്രവേശനം നടത്താന്‍ തീരുമാനിച്ച വീടാണെന്നവര്‍ പറഞ്ഞു.

## Article Content

**പേരാമ്പ്ര **:കല്ലോട് പുതുതായി നിര്‍മാണത്തില്‍ ഇരിക്കുന്ന വീടിന്റെ പുറകുവശത്തെ കരിങ്കല്‍ മതില്‍ ഇടിഞ്ഞു അവകടാവസ്ഥയിലായി.അരൂര്‍ സ്വദേശിനി രസിതയുടെ വീടിന്റെ കരിങ്കല്‍ മതിലാണ് അയല്‍വാസിയുടെ മണ്ണെടുപ്പ് മൂലം ഇടിഞ്ഞു വീടിനു പോലും ഭീഷണി ആയിരിക്കുകയാണ്.് ഗൃഹപ്രവേശനം നടത്താന്‍ തീരുമാനിച്ച വീടാണെന്നവര്‍ പറഞ്ഞു.

അയല്‍വാസിയായ ചാലാങ്കണ്ടി മുഹമ്മദ് എന്നയാള്‍ മാസങ്ങള്‍ക്കു മുമ്പ് മണ്ണെടുത്തപ്പോള്‍ അപകടവസ്ഥ മനസിലാക്കി വീട്ടുകാര്‍ വില്ലേജ്, പോലീസ്, ജില്ലാ കളക്ടര്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയിരുന്നു.

പിന്നീട് മുഹമ്മദ് താല്‍ക്കാലികമായി ചെറിയ ഒരു സംരക്ഷണഭിത്തി കിട്ടുകയും ചെയ്തു.അതിനു ശേഷം ഒരുമാസം മുമ്പ് ഭിത്തിയുടെ അടിവശത്തെ മണ്ണ് ഇയാള്‍ ജെസിബി ഉപയോഗിച്ച് കുഴിക്കുകയും കഴിഞ്ഞ ശനിയാഴ്ച പെയ്ത മഴയില്‍ ഭിത്തിയടക്കം മുകള്‍ ഭാഗത്തു നിന്നും മണ്ണ് ഇടിയുകയും വീടിന്റെ ബാത്ത്‌റൂം ഉള്‍പ്പെടെ അപകടവസ്ഥയില്‍ ആയി വിള്ളല്‍ സംഭവിക്കുകയുമായിരുന്നു.

ശേഷം ഇടിഞ്ഞ ഭാഗം പൂര്‍വ സ്ഥിതിയില്‍ ആക്കാന്‍ നോക്കിയപ്പോള്‍ മുഹമ്മദിന്റെ വീട്ടുകാര്‍ തടയുകയും ചെയ്തു എന്ന് വീട്ടുകാര്‍ പറയുന്നു. വീടിന്റെ നിലവില്‍ അപകടവസ്ഥ മനസിലാക്കി തക്കതായ നടപടി സ്വീകരിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/293974/neighbors-excavation-house-in-a-state-of-disrepair)