സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം

സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം
Jun 4, 2025 06:56 PM | By Jain Rosviya

കൊച്ചി: (truevisionnews.com) കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം. സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

ജൂണ്‍ 20 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ ലഭിക്കുക. വ്യോമയാന രംഗത്ത് ഏറെ തൊഴില്‍ സാധ്യതയേറിയ കോഴ്‌സിന്റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഈ കോഴ്‌സ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമാണിത്.

രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ, പെട്രോളിയം, ഊർജ്ജ വ്യവസായ മേഖലകളിൽ മികച്ച ജോലി നേടാന്‍ സഹായിക്കുന്ന കോഴ്സിന്റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. വിദഗ്ദ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തിലുള്ള ക്ലാസ്റൂം പഠനവും പ്രാക്ടിക്കല്‍ സെഷനുമാണ് വിദ്യര്‍ത്ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാഠ്യപദ്ധതിക്ക് ഒപ്പം കൊച്ചി ബി.പിസി.എല്ലില്‍ പ്രഷര്‍ ഫെഡ് ഫയര്‍ഫൈറ്റിങ് പരിശീലനം, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു അക്കാദമിയില്‍ ടണല്‍ ആന്‍ഡ് സ്‌മോക്ക് ചേമ്പര്‍ പരിശീലനം, തൃശൂര്‍ വൈല്‍ഡ് വിന്‍ഡ് അഡ്വെഞ്ച്വര്‍ ബില്‍ഡിങ് റെസ്‌ക്യു ഓപ്പറേഷന്‍സ്, സെന്റ്.ജോണ്‍സില്‍ ആംബുലന്‍സ് സര്‍ട്ടിഫിക്കേറ്റ് ട്രെനിയിങ് പ്രോഗ്രാം എന്നിവയും നല്‍കും. കൂടാതെ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും. അപേക്ഷകള്‍ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്-8848000901.

Applications Aircraft Rescue Fire Fighting Course CIAL Academy submitted until June 10th

Next TV

Related Stories
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

Jul 10, 2025 05:20 PM

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം...

Read More >>
കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

Jul 9, 2025 06:38 PM

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി...

Read More >>
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Jul 7, 2025 02:33 PM

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall