---
title: "അസറ്റ് ഈദ് സംഗമവും അനുമോദനവും"
english_title: "Asset Eid gathering and greetings"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295100/asset-eid-gathering-and-greetings"
published_at: "2025-06-08T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6845a46101ba8_ASATT.JPG"
keywords: []
---

# അസറ്റ് ഈദ് സംഗമവും അനുമോദനവും

> **Lead Summary:** **കടിയങ്ങാട് :**അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് അസറ്റ് വായനാമറ്റത്ത് ഈദ് സംഗമം അനുമോദനവും സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് സ്‌കൗട്ട് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറ ച്ചോട്ടില്‍ സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട് :**അസറ്റ് പേരാമ്പ്രയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് അസറ്റ് വായനാമറ്റത്ത് ഈദ് സംഗമം അനുമോദനവും സംഘടിപ്പിച്ചു.കേരള സ്റ്റേറ്റ് സ്‌കൗട്ട് കമ്മീഷണര്‍ ബാലചന്ദ്രന്‍ പാറ ച്ചോട്ടില്‍ സംഗമം ഉദ്ഘാടനം ചെയ്തു.

വിവിധ രംഗങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച ചിത്രരാജന്‍, കല്ലൂര്‍ മുഹമ്മദലി, കെ. ടി അബ്ദുല്ലത്തീഫ്, അസീസ് നരിക്കില്ലകണ്ടി, എ.പി അസീസ്, സി.എച്ച് സനൂപ്, കണാരന്‍ ചാരുത, എം.പി. കെ അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു. അഡ്വക്കറ്റ് കവിതാ മാത്യു, എ. പ്രദീപന്‍, വി. ബി രാജേഷ്, സൗഫി താഴെ കണ്ടി, സൗദ റഷീദ്, വി കെ മൊയ്തു, സജീവന്‍ കൈതക്കല്‍, സി എച്ച് രാജീവന്‍, സി എച്ച് അബ്ദുള്ള, ടി. പി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു,

വി.സി ഷാജി, രതീപ് പാലേരി, നൗഷാദ് തൈക്കണ്ടി തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു. അസറ്റ് ജനറല്‍ സെക്രട്ടറി നസീര്‍ നൊച്ചാട് സ്വാഗതം പറഞ്ഞ ചടങ്ങിനള ചിത്രരാജന്‍ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295100/asset-eid-gathering-and-greetings)