---
title: "ബസിന്റെ അമിത വേഗത; പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞു"
english_title: "Bus overspeeding; Students stop bus in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295493/bus-overspeeding-students-stop-bus-in-perambra"
published_at: "2025-06-10T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6848494b86367_awerw.JPG"
keywords: []
---

# ബസിന്റെ അമിത വേഗത; പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞു

> **Lead Summary:** **പേരാമ്പ്ര : **ബസിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിന് സമീപം ഹോണ്‍ മുഴക്കി അമിത വേഗത്തില്‍ തെറ്റായ ദിശയില്‍ എത്തി കുട്ടികളെ ഇടിക്കാന്‍ നോക്കിയതാണ് പ്രശ്നമായത്. തെറ്റായ ദിശയില്‍ എത്തിയ ബസ് വിദ്യാര്‍ഥികള്‍ ഒച്ച വച്ചിട്ടും നിര്‍ത്താതെ പോവുകയും ഡ്രൈവര്‍ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു. സംഭവം നടന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തി ബസ് തടയുകയായിരുന്നു.

## Article Content

**പേരാമ്പ്ര : **ബസിന്റെ അമിത വേഗതയില്‍ പ്രതിഷേധിച്ച് പേരാമ്പ്രയില്‍ വിദ്യാര്‍ത്ഥികള്‍ ബസ് തടഞ്ഞു. പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഇന്ന് വൈകിട്ടായിരുന്നു സംഭവം. കോഴിക്കോട് കുറ്റ്യാടി റോഡില്‍ ഓടുന്ന സിഗ്മ ബസ് പേരാമ്പ്ര ഡിഗ്‌നിറ്റി കോളജിന് സമീപം ഹോണ്‍ മുഴക്കി അമിത വേഗത്തില്‍ തെറ്റായ ദിശയില്‍ എത്തി കുട്ടികളെ ഇടിക്കാന്‍ നോക്കിയതാണ് പ്രശ്നമായത്. തെറ്റായ ദിശയില്‍ എത്തിയ ബസ് വിദ്യാര്‍ഥികള്‍ ഒച്ച വച്ചിട്ടും നിര്‍ത്താതെ പോവുകയും ഡ്രൈവര്‍ കുട്ടികളെ ചീത്ത വിളിച്ചതായും പറയുന്നു. സംഭവം നടന്ന് ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴേക്കും ബസ്സിന്റെ പിറകെ വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തി ബസ് തടയുകയായിരുന്നു.

അതിനു മുന്‍പ് ബസ് വെള്ളിയൂര്‍, ചാലിക്കര, മുളിയങ്ങല്‍ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നും ബസ് തട്ടാന്‍ ശ്രമിച്ച വാഹനങ്ങളിലെ ആളുകളും ബസിന്റെ പിറകെ പേരാമ്പ്ര സ്റ്റാന്‍ഡില്‍ എത്തിയിരുന്നു. അവരും വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ചേര്‍ന്നാണ് ബസിനെ തടഞ്ഞു വച്ച് പൊലീസിനെ ഏല്‍പിച്ചത്.

ഒരു മാസം മുന്‍പാണ് കോളജിലെ വിദ്യാര്‍ഥി കോളജിനു സമീപം വച്ച് ബസ് തട്ടി മരിച്ചത്. അതിനു ശേഷം വിദ്യാര്‍ഥികള്‍ വളരെ ശ്രദ്ധയോടെയാണ് വൈകിട്ട് കോളെജ് വിട്ട് പുറത്ത് എത്തുന്നത്. തങ്ങളുടെ സഹപാഠിക്ക് ഉണ്ടായ അവസ്ഥ ഇനി ഒരാള്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികള്‍. ഡ്രൈവര്‍ ലഹരി ഉപയോഗിച്ചെന്ന വിദ്യാര്‍ത്ഥികളുടെ ആരോപണത്തെ തുടര്‍ന്ന് ബസ് ജീവനക്കാരെയും ബസും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295493/bus-overspeeding-students-stop-bus-in-perambra)