---
title: "മരുന്ന് ക്ഷാമം; ധര്‍ണ സമരം സംഘടിപ്പിച്ച് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി"
english_title: "Medicine shortage; Changaroth Mandal Committee organizes dharna protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/295807/medicine-shortage-changaroth-mandal-committee-organizes-dharna-protest"
published_at: "2025-06-12T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684a965ddf8ae_ROAD.JPG"
keywords: []
---

# മരുന്ന് ക്ഷാമം; ധര്‍ണ സമരം സംഘടിപ്പിച്ച് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി

> **Lead Summary:** **കടിയങ്ങാട് :**ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അവശ്യ മരുന്നുകള്‍ എത്തിക്കുക എന്ന ആവശ്യമുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**കടിയങ്ങാട് :**ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ അവശ്യ മരുന്നുകള്‍ എത്തിക്കുക എന്ന ആവശ്യമുന്നയിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ സമരം സംഘടിപ്പിച്ചു. ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ സമരം ഡിസിസി സെക്രട്ടറി കെ.കെ. വിനോദന്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് പ്രകാശന്‍ കന്നാട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ സത്യന്‍ കല്ലൂര്‍, വിനോദന്‍ കല്ലൂര്‍, മഹിളാ കോണ്‍സ് മണ്ഡലം പ്രസിഡണ്ട്കെ.സുവര്‍ണ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഇ.എം സുമിത്ത്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ.കെ അന്‍സാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ചടങ്ങിന് മണ്ഡലം സെക്രട്ടറിമാരായ പി.കെ.കൃഷ്ണദാസ് സ്വാഗതവും കെ.ടി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു. ധര്‍ണക്ക് അഷറഫ് മാളിക്കണ്ടി,രജീഷ് സി.കെ,പ്രജീഷ് വടക്കുമ്പാട്, കെ.ടി സുനില്‍കുമാര്‍, ശ്രീനി കരുവാങ്കണ്ടി, കെ.ടി ബാലന്‍, വി.എം അശോകന്‍, ഇ.എം. വിജയന്‍, എന്‍.കെ രാജീവന്‍, എം.കെ മനോജ് കുമാര്‍, വി.പി. ഇബ്രാഹിം കുട്ടി, എ. കെ സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/295807/medicine-shortage-changaroth-mandal-committee-organizes-dharna-protest)