---
title: "കുറ്റ്യാടിയിലെ പീഡനം; ലഹരി നല്‍കി ലൈംഗികപീഡനം, അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു"
english_title: "Rape in Kuttiadi; Sexual assault after drugging, Ajnaaz's wife also accused at kuttiyadi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296128/rape-in-kuttiadi-sexual-assault-after-drugging-ajnaazs-wife-also-accused-at-kuttiyadi"
published_at: "2025-06-14T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/684d0c5f04655_ajnassssss.JPG"
keywords: []
---

# കുറ്റ്യാടിയിലെ പീഡനം; ലഹരി നല്‍കി ലൈംഗികപീഡനം, അജ്‌നാസിന്റെ ഭാര്യയെയും പ്രതി ചേര്‍ത്തു

> **Lead Summary:** കുറ്റ്യാടി: കുറ്റ്യാടിയില്‍ മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയെയാണ് പ്രതി ചേര്‍ത്തത്.

## Article Content

കുറ്റ്യാടി: കുറ്റ്യാടിയില്‍ മയക്കുമരുന്ന് നല്‍കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒന്നാം പ്രതിയുടെ ഭാര്യയെയും പ്രതി ചേര്‍ത്തു. അടുക്കത്ത് സ്വദേശി അജ്‌നാസിന്റെ ഭാര്യ മിസ്‌രിയെയാണ് പ്രതി ചേര്‍ത്തത്.

അജ്നാസും ഭാര്യ മിസ്‌രിയും മയക്കുമരുന്ന് നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ഇരയാക്കപ്പെട്ട കുട്ടി പറഞ്ഞു. അജ്നാസും ഭാര്യ മിസ്‌രിയും ഇപ്പോള്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ദിവസമാണ് മിസ്‌രിയെ അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിച്ചെന്ന കുട്ടിയുടെ പരാതിയില്‍ പോക്‌സോ ചുമത്തിയാണ് കേസ്.കഴിഞ്ഞ ആഴ്ചയാണ് അജ്നാസ് പൊലീസ് പിടിയിലാകുന്നത്. പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് എടുത്തത്. കേസ് എടുത്തതിന് പിന്നാലെ പ്രതി അജ്മീറിലേക്ക് പോവുകയാണ് ഉണ്ടായത്. ഈ വിവരം പൊലീസിന് ലഭിച്ചതിനെ തുടര്‍ന്ന് മംഗലാപുരത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു.

കുറ്റ്യാടി സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വീട്ടുകാര്‍ ഉറങ്ങിയ ശേഷം തന്നെ ഫോണില്‍ വിളിച്ച് വീട്ടില്‍ നിന്നും പുറത്തിങ്ങാന്‍ ആവശ്യപ്പെടും ശേഷം കാറുമായി അജ്‌നാസിന്റെ വീട്ടിലേക്ക് കൊണ്ടൂ പോകും. അവിടെ വെച്ചാണ് ലഹരി ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കുന്നത്. ലഹരി നല്‍കിയ ശേഷമാണ് ലൈംഗികമായി പീഡിപ്പിക്കുന്നതെന്നും കുട്ടി വെളിപ്പെടുത്തിയിരുന്നു.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരിലുള്ള ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന അജ്‌നാസില്‍ നിന്നും സമാന അനുഭവങ്ങള്‍ ഉണ്ടായതായി മറ്റൊരു പത്തൊമ്പതുകാരനും പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296128/rape-in-kuttiadi-sexual-assault-after-drugging-ajnaazs-wife-also-accused-at-kuttiyadi)