മലയോര ഹൈവേ; താലൂക്ക് സര്‍വെയര്‍മാരുടെ നടപടിക്കെതിരെ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധം

മലയോര ഹൈവേ; താലൂക്ക് സര്‍വെയര്‍മാരുടെ നടപടിക്കെതിരെ രാജന്‍ വര്‍ക്കിയുടെ പ്രതിഷേധം
Jun 14, 2025 11:48 AM | By SUBITHA ANIL

പേരാമ്പ്ര: മലയോര ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ടു ചക്കിട്ടപാറ ടൗണിലെ വിചിത്ര വീതി നിര്‍ണയത്തില്‍ ഇന്നലെ നടന്ന കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തില്‍ ചക്കിട്ടപാറക്കാരനായ സമിതി അംഗം രാജന്‍ വര്‍ക്കി പ്രതിഷേധിച്ചു. അളവ് നടത്തിയ താലൂക്ക് സര്‍വേയര്‍മാര്‍ക്കെതിരെയാണ് പ്ലക്കാര്‍ഡുമായി പ്രതിഷേധിച്ചത്.

പ്രശ്‌നം സംബന്ധിച്ച രാജന്‍ വര്‍ക്കിയുടെ മുന്‍ പരാതി പ്രകാരം കഴിഞ്ഞ മാസം 29 ന് തന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കെട്ടിട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി താലൂക്ക് സര്‍വെയര്‍മാര്‍ ചക്കിട്ടപാറ ടൗണില്‍ അളവ് നടത്തി പ്രശ്നം പരിഹരിച്ചുയെന്ന് രേഖാ പ്രകാരം തഹസില്‍ദാര്‍ യോഗത്തില്‍ മറുപടി നല്‍കി. അളവ് കഴിഞ്ഞപ്പോള്‍ ടൗണില്‍ പലയിടത്തും പത്ത് മീറ്ററില്‍ താഴെ മാത്രം വീതി കാണപ്പെട്ടത് എങ്ങനെയെന്ന ചോദ്യം രാജന്‍ വര്‍ക്കി ഉന്നയിച്ചു.

ഹൈവേ നിര്‍മ്മാണത്തിന് റോഡിനു 12 മീറ്റര്‍ വീതി വേണം. ഇതെങ്ങനെ പരിഹരിക്കുമെന്ന് ആരാഞ്ഞപ്പോള്‍ മറുപടി പറഞ്ഞത് യോഗാധ്യക്ഷനും ചക്കിട്ടപാറക്കാനുമായ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബുവാണ്. സര്‍വേയില്‍ ടൗണില്‍ പല വീതിയാണുള്ളതെന്ന് അദ്ദേഹവും സമ്മതിച്ചു.

ഹൈവേ നിര്‍മ്മിക്കുന്നതിനു 12 മീറ്റര്‍ തികക്കാന്‍ ഇരുവശവുമുള്ള സ്ഥല/കെട്ടിട ഉടമകളുടെ സഹായം തേടേണ്ടി വരും. സ്ഥലം സൗജന്യമായി ലഭിക്കുകയും വേണം. വര്‍ഷങ്ങള്‍ക്കു മുമ്പ് റോഡ് വികസനത്തിന് പെരുവണ്ണാമൂഴി മുതല്‍ ചെമ്പ്ര വരെ ഉടമകള്‍ക്ക് വില നല്‍കി ഭൂമി അക്വയര്‍ ചെയ്തിരുന്നു. ഈ സ്ഥലം എവിടെ പോയി എന്ന രാജന്‍ വര്‍ക്കിയുടെ ചോദ്യത്തിനു സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്ന മറുപടിയുണ്ടായി.

സര്‍ക്കാര്‍ വില കൊടുത്തു അക്വയര്‍ ചെയ്‌തെടുത്ത ഭൂമി കൃത്യമായ റവന്യു രേഖയുടെ അടിസ്ഥാനത്തില്‍ അളവ് നടത്തി കണ്ടെത്തി സംരംക്ഷിക്കണമെന്നും റോഡ് കൈയ്യേറ്റക്കാരെ സംരംക്ഷിക്കാന്‍ ചിലരുടെ നിര്‍ദ്ദേശപ്രകാരം തട്ടിക്കൂട്ടിയുള്ള സര്‍വെ ജനം അംഗീകരിക്കുകയില്ലെന്നും പ്രശ്‌ന പരിഹാരത്തിനു നിയമത്തിന്റെ സഹായം തേടുമെന്നും രാജന്‍ വര്‍ക്കി പറഞ്ഞു.



Hilly Highway; Rajan Varkey protests against the action of taluk surveyors

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall