കനത്ത മഴയില്‍ അരിക്കുളത്ത് വന്‍ നാശനഷ്ടം

കനത്ത മഴയില്‍ അരിക്കുളത്ത് വന്‍ നാശനഷ്ടം
Jun 16, 2025 01:01 PM | By LailaSalam

അരിക്കുളം:കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ അരിക്കുളത്ത് വന്‍ നാശനഷ്ടം. ഇതിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ ഗതാഗത തടസ്സവും വൈദ്യുതി നിലക്കുകയും ചെയ്തു. കനത്ത മഴയിലും കാറ്റിലുമാണ് അരിക്കുളത്ത് വിവിധ ഭാഗങ്ങളിലായി മരങ്ങള്‍ കടപുഴകിയും പൊട്ടിവീണുമാണ് വിവിധ ഇടങ്ങളില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്.

മരങ്ങള്‍ വീണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നതിനാല്‍ ഈ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. അരിക്കുളം കെഎസ്ഇബി സബ്ബ് ഡിവിഷനു കീഴില്‍ ഒറ്റക്കണ്ടം, മന്ദങ്കാവ്, തിരുവങ്ങായൂര്‍, ചെമ്മലപ്പുറം തുടങ്ങിയ സ്ഥലങ്ങളിലാണ് മരങ്ങള്‍ നിലം പതിച്ചത്.

മന്ദങ്കാവ് മുത്താമ്പി റോഡില്‍ ഒറ്റക്കണ്ടം ജങ്ഷനില്‍ വന്‍മരം പൊട്ടി വീണ് ഗതാഗതം തടസപെടുകയും ഹൈടെന്‍ഷന്‍ ലൈന്‍ പോസ്റ്റുകള്‍ പൊട്ടുകയും ചെയ്തു. പേരാമ്പ്രയില്‍ നിന്നും അഗ്നി രക്ഷാസേനയെത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇവിടെ ഒറ്റക്കണ്ടം ട്രാന്‍സ്‌ഫോമറിന്റെ കീഴില്‍ ഏറെ നേരം വൈദ്യുതി തടസ്സ പെട്ടു. കെഎസ്ഇബി ജീവനക്കാര്‍ ഏറെ നേരം പ്രയത്‌നിച്ചാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

തിരുവങ്ങായൂര്‍ ക്ഷേത്രത്തിന് സമീപം പന കടപുഴകി വെദ്യുതി ലൈനിനു മുകളിലേക്ക് പതിച്ചു. കെഎസ്ഇബി അധികൃതറെത്തി വൈദ്യുതി വിഛേദിച്ച് അപകടം ഒഴുവാക്കുകയായിരുന്നു.

ചെമ്മലപുറം പുത്തന്‍ പള്ളിക്ക് സമീപം തെങ്ങ് ഹൈടെങ്ഷന്‍ ലൈനില്‍ വീണ് വൈദ്യുതി തടസപെട്ടു. കനത്ത മഴയത്തും കെഎസ്ഇബി ജീവനക്കാര്‍ വളരെ പ്രയാസപെട്ട് ഈ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയായിരുന്നു.


Heavy rain causes extensive damage in Arikkulam

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall