---
title: " ഉന്നതവിജയികള്‍ക്കുള്ള  അനുമോദനവും ലഹരി വിരുദ്ധ ക്ലാസും നടത്തി"
english_title: "Appreciation ceremony for top achievers and anti-drug class held"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296561/appreciation-ceremony-for-top-achievers-and-anti-drug-class-held"
published_at: "2025-06-16T17:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68500756e9933_anu.jpg"
keywords: []
---

#  ഉന്നതവിജയികള്‍ക്കുള്ള  അനുമോദനവും ലഹരി വിരുദ്ധ ക്ലാസും നടത്തി

> **Lead Summary:** പേരാമ്പ്ര: സൃഷ്ടി സാംസ്‌കാരിക വേദി നടുവത്തൂരിന്റെ നേതൃത്തില്‍ ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ക്ലാസും നടത്തി, എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

## Article Content

പേരാമ്പ്ര: സൃഷ്ടി സാംസ്‌കാരിക വേദി നടുവത്തൂരിന്റെ നേതൃത്തില്‍ ഉന്നതവിജയികള്‍ക്കുള്ള അനുമോദനവും ലഹരിവിരുദ്ധ ക്ലാസും നടത്തി, എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.

കളിക്കൂട്ടം ഗ്രന്ഥശാലയില്‍ വെച്ച് നടന്ന പരിപാടി വാര്‍ഡ് അംഗം അമല്‍സരാഗ ഉദ്ഘാടനം ചെയ്തു. വടകര അസി: എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.കെ ജയപ്രസാദ് ലഹരി വിരുദ്ധ ക്ലാസ് എടുത്തു. എം.എന്‍. വേണുഗോപാല്‍, സുനില്‍കുമാര്‍, രാജന്‍ നടുവത്തൂര്‍, ടി.കെ. ഗോപാലന്‍, പി.പി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

തുടര്‍ന്ന് 'അഖിലന്റെ സൂത്രവാക്യം' എന്ന ഷോര്‍ട്ട് ഫിലിമും, പി സുരേന്ദ്രന്‍ കീഴരിയൂര്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച 'ചിതയെരിയുമ്പോള്‍ ' എന്ന സംഗീത ആല്‍ബവും, ഒ.കെ. സുരേഷ് രചനയും സംവിധാനവും നിര്‍വഹിച്ച 'നേര് ' എന്ന സംഗിത ആല്‍ബവും പ്രദര്‍ശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296561/appreciation-ceremony-for-top-achievers-and-anti-drug-class-held)