---
title: "കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താണു."
english_title: "The well collapsed during heavy rain."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296697/the-well-collapsed-during-heavy-rain"
published_at: "2025-06-17T13:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68511f52010ef_KINAER.JPG"
keywords: []
---

# കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താണു.

> **Lead Summary:** **ചെറുവണ്ണൂര്‍: **കനത്ത മഴയില്‍ ചെറുവണ്ണുരില്‍ വീടിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ തവരോത്ത് കുന്ന് നടുക്കണ്ടി ഭാഗത്ത് തയ്യുള്ളതില്‍ രാജീവന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.

## Article Content

**ചെറുവണ്ണൂര്‍: **കനത്ത മഴയില്‍ ചെറുവണ്ണുരില്‍ വീടിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ തവരോത്ത് കുന്ന് നടുക്കണ്ടി ഭാഗത്ത് തയ്യുള്ളതില്‍ രാജീവന്റെ വീട്ടിലെ കിണറാണ് ഇടിഞ്ഞ് താഴ്ന്നത്.

പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്നാണ് കിണര്‍ ഇടിഞ്ഞത്. കാലത്ത് ഏഴ് മണിയോടെയാണ് കിണര്‍ ഇടിഞ്ഞു താണത്. കിണറിന്റെ ആള്‍മറയും പമ്പ് സെറ്റുമുള്‍പ്പെടെ ഇടിഞ്ഞുകിണറിലേക്ക് താഴ്ന്ന നിലയിലാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കിണര്‍ ഇടിഞ്ഞുതാണത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. അപകട വിവരം അറിഞ്ഞ ഉടന്‍ ചെറുവണ്ണൂര്‍ ദുരന്ത നിവാരണ സേനാംഗങ്ങളായ എം. സിജു, കെ.കെ അജേഷ്, പി.സി പ്രേമന്‍ എന്നിവര്‍ സ്ഥലത്തെത്തി ആവശ്യമായ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296697/the-well-collapsed-during-heavy-rain)