---
title: "കിണര്‍ ഇടിഞ്ഞ് താഴ്ന്നു: അടിയന്തിര സഹായം എത്തിക്കണം; കര്‍ഷക കോണ്‍ഗ്രസ്"
english_title: "Well collapsed and sank: Urgent help must be provided; Farmers' Congress"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296785/well-collapsed-and-sank-urgent-help-must-be-provided-farmers-congress"
published_at: "2025-06-17T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685173520c81b_ama.JPG"
keywords: []
---

# കിണര്‍ ഇടിഞ്ഞ് താഴ്ന്നു: അടിയന്തിര സഹായം എത്തിക്കണം; കര്‍ഷക കോണ്‍ഗ്രസ്

> **Lead Summary:** **ചെറുവണ്ണൂര്‍: **കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ ചെറുവണ്ണൂരിലെ കക്കറമുക്കില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചെറുവണ്ണൂരില്‍ മറ്റൊരിടത്തും മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു. കക്കറമുക്ക് പതിനഞ്ചാം വാര്‍ഡില്‍ പുത്തന്‍ പുരയില്‍ മൂസ്സ, പുത്തന്‍പുരയില്‍ അന്ത്രു. പുത്തന്‍പുരയില്‍ സൈനബ എന്നീ മൂന്ന് വീട്ടിലേക്ക് കുടിവെള്ളം എടുക്കുന്ന കിണറാണ് തുടര്‍ച്ചയായി ഉണ്ടായ അതി ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നത്.

## Article Content

**ചെറുവണ്ണൂര്‍: **കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയില്‍ ചെറുവണ്ണൂരിലെ കക്കറമുക്കില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. ചെറുവണ്ണൂരില്‍ മറ്റൊരിടത്തും മഴയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നിരുന്നു. കക്കറമുക്ക് പതിനഞ്ചാം വാര്‍ഡില്‍ പുത്തന്‍ പുരയില്‍ മൂസ്സ, പുത്തന്‍പുരയില്‍ അന്ത്രു. പുത്തന്‍പുരയില്‍ സൈനബ എന്നീ മൂന്ന് വീട്ടിലേക്ക് കുടിവെള്ളം എടുക്കുന്ന കിണറാണ് തുടര്‍ച്ചയായി ഉണ്ടായ അതി ശക്തമായ മഴയില്‍ ഇടിഞ്ഞു താഴ്ന്നത്.

സംഭവ സ്ഥലം കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി അംഗം ടി.പി. നാരായണന്‍, കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി. ദാമോദരന്‍, കര്‍ഷക കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം സെക്രട്ടറി പി.പി. ഗോപാലന്‍, മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് നേതാവ് മൊയ്തീന്‍ ടി കക്കറമുക്ക് എന്നിവര്‍ സന്ദര്‍ശിച്ചു. അഞ്ച് ലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നു. എത്രയും വേഗം നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296785/well-collapsed-and-sank-urgent-help-must-be-provided-farmers-congress)