---
title: " സിസി ടിവി സ്ഥാപിച്ച് കൂത്താളി വൊക്കേഷണൽ  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍"
english_title: "Koothali Vocational Higher Secondary School installs CCTV"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/296802/koothali-vocational-higher-secondary-school-installs-cctv"
published_at: "2025-06-17T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685189c1cc4fe_police.JPG"
keywords: []
---

#  സിസി ടിവി സ്ഥാപിച്ച് കൂത്താളി വൊക്കേഷണൽ  ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

> **Lead Summary:** **കൂത്താളി**: കൂത്താളി വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിസി ടിവി സ്ഥാപിച്ചു. വിദ്യാലത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷക്കായി സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപിച്ച സിസി ടിവി സിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു നിര്‍വ്വഹിച്ചു.

## Article Content

**കൂത്താളി**: കൂത്താളി വൊക്കേഷണൽ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സിസി ടിവി സ്ഥാപിച്ചു. വിദ്യാലത്തിന്റെയും വിദ്യാര്‍ത്ഥികളുടെയും സുരക്ഷക്കായി സ്‌കൂള്‍ മാനേജ്‌മെന്റ് സ്ഥാപിച്ച സിസി ടിവി സിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജു നിര്‍വ്വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. എം അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. 

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. എം അനൂപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു മുഖ്യാതിഥിയായി

ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജശ്രീ, മാനേജര്‍ ഇബ്രാഹിം കൂത്താളി, പേരാമ്പ്ര പൊലീസ് ഇൻസ്പക്ടർ പി. ജംഷീര്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ എ.ജെ ശ്രീജ ,പ്രധാനധ്യാപിക പി സുജാത, നൗഷാദ് കെ എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പാള്‍ പി.കെ ഷിബിത സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ വി.കെ ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/296802/koothali-vocational-higher-secondary-school-installs-cctv)