---
title: "വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും"
english_title: "Reading Month Celebration and Inauguration of Vidyarangam Kalasahityavedi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297222/reading-month-celebration-and-inauguration-of-vidyarangam-kalasahityavedi"
published_at: "2025-06-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68543d235867b_VAYANA.JPG"
keywords: []
---

# വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും

> **Lead Summary:** **നടുവണ്ണൂര്‍: **വായനാ ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നചടങ്ങ്പ്രശസ്ത സാഹിത്യകാരനും സിനിമാ നിരൂപകനുമായ ഡോ: മുഹമ്മദ് റാഫി എന്‍.വി നിര്‍വ്വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **വായനാ ദിനത്തോടനുബന്ധിച്ച് ജിഎച്ച്എസ്എസ് നടുവണ്ണൂര്‍ വായന മാസാചരണവും വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനവും സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടന്നചടങ്ങ്പ്രശസ്ത സാഹിത്യകാരനും സിനിമാ നിരൂപകനുമായ ഡോ: മുഹമ്മദ് റാഫി എന്‍.വി നിര്‍വ്വഹിച്ചു.

എസ്എംസി ചെയര്‍മാന്‍ എം. ഷിബീഷ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ലൈബ്രറി പുസ്തക വിതരണോദ്ഘാടനം പ്രധാനാധ്യാപിക ഇ.കെ ഷാമിനി ടീച്ചര്‍ നിര്‍വ്വഹിച്ചു.

കെ. നിഷിത്ത് (ഹെഡ്മാസ്റ്റര്‍), പി. ഷീന, പി.കെ സന്ധ്യ. മിത്ര കിനാത്തില്‍, ദീപാ നാപ്പള്ളി, കെ.സുനിത, എം.എം അനീഷ്, വി.സി സാജിദ്, കെ.ജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു .വിദ്യാരംഗം സംസ്ഥാന തല ജാഹ്നവി സൈറയുടെ കവിതാലാപനവും, ടോപ് സിംഗര്‍ ഫെയിം ഹരിചന്ദനയുടെ ഗാനവും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297222/reading-month-celebration-and-inauguration-of-vidyarangam-kalasahityavedi)