പേരാമ്പ്ര : വായനാ ദിനത്തോടനുബന്ധിച്ച് കേരള മാപ്പിള കലാ അക്കാദമി കോഴിക്കോട് ജില്ലാ കമ്മിറ്റി ആവിഷ്‌കരിച്ച അക്ഷര സ്മൃതി പദ്ധതിയുടെ ഭാഗമായി അധ്യാപകനായ പി .എച്ഛ് അബ്ദുള്ളയുടെ ഓര്‍മ പുസ്തകം 'സഹനം വഴി ഇരുട്ടക്കറ്റിയ ഒരാള്‍ 'എന്ന പുസ്തകം പേരാമ്പ്ര പബ്ലിക് ലൈബ്രറിയില്‍ കൈമാറി.
മാപ്പിള കലാ അക്കാദമി പേരാമ്പ്ര ചാപ്റ്റര്‍ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ കവിയത്രി സൗദ റഷീദ് ലൈബ്രറേറിയന്‍ എ. സുനിതയ്ക്ക് പുസ്തകം കൈമാറി ഉദ്ഘടനം നിര്‍വ്വഹിച്ചു.യുവജില്ലാ വൈസ് പ്രസിഡണ്ട് സുലൈമാന്‍ മണ്ണാറത്ത് അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടി വി. എം. അഷ്‌റഫ്, ചാപ്റ്റര്‍ പ്രസിഡണ്ട് കെ.കെ. അബൂബക്കര്‍, എന്‍.കെ. മുസ്ഥഫ, മജീദ് ഡീലക്‌സ്, കെ.ടി.കെ. റഷീദ്, എന്‍.കെ. കുഞ്ഞിമുഹമ്മദ്, നൗഫല്‍ പേരാമ്പ്ര, നൗഷാദ് വെള്ളിയൂര്‍, പി.പി.ആലിക്കുട്ടി, രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു
The memorial book of teacher P.H. Abdullah was handed over to the public library.