---
title: "വായനാപക്ഷാചരണം"
english_title: "Reading Week muthuvannacha srishtti grendalayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/297844/reading-week-muthuvannacha-srishtti-grendalayam"
published_at: "2025-06-22T22:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685832f4c8cc0_MUTGFD.JPG"
keywords: []
---

# വായനാപക്ഷാചരണം

> **Lead Summary:** **മുതുവണ്ണാച്ച:** വായനാപക്ഷാചരണത്തിന്റെ ഭാഗമായി സൃഷ്ടി ഗ്രന്ഥാലയം വായനാ സദസ് സംഘടിപ്പിച്ചു. മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം കെ.ആര്‍ ആതിര ഉദ്ഘാടനം ചെയ്തു.

## Article Content

**മുതുവണ്ണാച്ച:** വായനാപക്ഷാചരണത്തിന്റെ ഭാഗമായി സൃഷ്ടി ഗ്രന്ഥാലയം വായനാ സദസ് സംഘടിപ്പിച്ചു. മുതുവണ്ണാച്ച ജിഎല്‍പി സ്‌കൂളില്‍ വെച്ച് നടന്ന പരിപാടി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം കെ.ആര്‍ ആതിര ഉദ്ഘാടനം ചെയ്തു.

ഗ്രന്ഥാലയം പ്രസിഡണ്ട് സി.രാജന്‍ അധ്യക്ഷത വഹിച്ചു.പ്രശസ്ത എഴുത്തുകാരനും സാഹിത്യകാരനുമായ ടി.ബാബുരാജ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ഗ്രന്ഥാലയത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച മലയില്‍ കുഞ്ഞിക്കണ്ണനെ പൊന്നാടയണിയിച്ചു ആദരിച്ചു.

തുടര്‍ന്ന് എല്‍എസ്എസ്, യുഎസ്എസ്, എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

രാഘവന്‍ നമ്പ്യാര്‍, കെ.വിജയന്‍, കെ.കെ കുഞ്ഞിക്കണാരന്‍, ടി.വി ശ്രീധരന്‍, വിപി, ഭാസ്‌ക്കരന്‍, കെ.എം സുരേഷ്, കുഞ്ഞിക്കണ്ണന്‍ മലയില്‍, സി.രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി.വി ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.വി അക്ഷയ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/297844/reading-week-muthuvannacha-srishtti-grendalayam)