ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്

ജീവനെടുക്കുന്ന ബസ് തൊഴിലാളികളെ നിയന്ത്രിക്കാന്‍ അധികൃതര്‍ രംഗത്ത്
Jun 24, 2025 08:14 PM | By SUBITHA ANIL

പേരാമ്പ്ര : ബസ് ഡ്രൈവര്‍മാരുടെ അമിത വേഗതയും അശ്രദ്ധയും ഒട്ടനവധി ജീവനുകള്‍ എടുത്ത കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ ബസ് ഡ്രൈവര്‍മാരെയും ബസുകളെയും പരിശോധിക്കാന്‍ അധികൃതര്‍ രംഗത്ത്. പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ, പേരാമ്പ്ര പൊലീസ്, പേരാമ്പ്ര എക്സൈസ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്പ്ര ബസ് സ്റ്റാന്റില്‍ പരിശോധന നടത്തിയത്.


ബസുകളില്‍ വിദ്യാര്‍ത്ഥികളെ കയറ്റാതെ പോവുന്നതായും ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചാണ് വാഹനമോടിക്കുന്നതായും പരാതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഈ മേഖലയില്‍ അമിത വേഗത കാരണം തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ നാട്ടുകാരുടെയും വിദ്യാര്‍ത്ഥികളുടെയും പരാതി ഉയരുകയും മനുഷ്യാവകാശ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളില്‍ എയര്‍ ഹോണുകള്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്നും വാഹനങ്ങളുടെ ഫിറ്റ്നസുമാണ് പരിശോധന നടത്തിയത്. പേരാമ്പ്ര ബസ് സ്റ്റാന്റില്‍ വെച്ചാണ് വാഹനങ്ങള്‍ പരിശോധിച്ചത്. അന്‍പതോളം ബസുകളില്‍ നടത്തിയ പരിശോധനയില്‍ ഇരുപത്തഞ്ചോളം ബസുകളില്‍ എയര്‍ ഹോണ്‍, നിരോധിത ലൈറ്റുകള്‍ എന്നി കണ്ടെത്തി.


നികുതി അടക്കാത്തതുമായ വാഹനങ്ങളും പരിശോധനയില്‍ കണ്ടെത്തി. വിവിധ നിയമ ലംഘനങ്ങള്‍ക്കായി മുപ്പതിനായിരത്തോളം രൂപ പിഴ ഈടാക്കി. സ്റ്റാന്റിലെത്തുന്ന ബസുകളെ ഓരോന്നായി പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.

ജോയിന്റ് ആര്‍ടിഒ ടി.എം. പ്രഗീഷ്, എംവിഐമാരായ ടി. ഫൈസല്‍, എം.ജി. ഗിരീഷ്, എന്‍. രാഗേഷ്, എഎംവിഐമാരായ റോണി വര്‍ഗീസ്, നൂര്‍ മുഹമ്മദ്, എം.വി. അഖില്‍, കെ.കെ. ജിതേഷ്, പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ പി. ജംഷീര്‍, സബ്ബ് ഇന്‍സ്പക്ടര്‍ എം ബിജുരാജ്, സിപിഒമാരായ അരുണ്‍ ഘോഷ്, ജോജോ ജോസഫ്, പേരാമ്പ്ര എക്സൈസിലെ അസിസ്റ്റന്റ് ഇന്‍സ്പക്ടര്‍മാരായ സി.പി. ഷാജി, പി.സി. ബാബു, എ.കെ പ്രകാശന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.



Authorities are working to control bus workers who are taking their own lives

Next TV

Related Stories
ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

Jun 24, 2025 11:24 PM

ലഹരി വിരുദ്ധ സന്ദേശ സൈക്കിള്‍ റാലിക്ക് പേരാമ്പ്രയില്‍ സ്വീകരണം നല്‍കി

അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി അരുത് അരുതാത്ത ലഹരി അരുത്...

Read More >>
 കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

Jun 24, 2025 11:13 PM

കനത്ത മഴയില്‍ കെട്ടിടം തകര്‍ന്നു

സ്ഥാപനത്തിലെ മിഷ്യനുകള്‍, പണിതീര്‍ത്തുവെച്ച...

Read More >>
നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

Jun 24, 2025 07:02 PM

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച് അപകടം

ഉള്ള്യേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ടതിനെ...

Read More >>
ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും

Jun 24, 2025 06:59 PM

ഗുഡ്സ് ഓട്ടോ ഇടിച്ചത് മൂന്ന് കാറുകളെയും ഒരു ബൈക്കിനെയും

കൂത്താളിക്കടുത്ത് മൂരുകുത്തിയില്‍ നിയന്ത്രണം വിട്ട ഗുഡ്സ്...

Read More >>
 കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

Jun 24, 2025 04:02 PM

കാറ്റിലും മഴയിലും വന്‍ നാശനഷ്ടം

നിരവധി വീടുകള്‍ക്ക് മുകളില്‍ മരം വീഴുകയും കൃഷിയിടങ്ങളിലും വന്‍...

Read More >>
കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Jun 24, 2025 02:12 PM

കോഴി വിതരണം ആരംഭിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2025-26 വര്‍ഷത്തെ പദ്ധതിയില്‍...

Read More >>
Top Stories










Entertainment News





https://perambra.truevisionnews.com/