---
title: "ഇനി ജന സേവനം; പേരാമ്പ്രയില്‍ ബസ് ഡ്രൈവറായി വളയം പിടിച്ച് വിജേഷ്"
english_title: "Now serving the people; Vijesh takes up the job as a bus driver in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298430/now-serving-the-people-vijesh-takes-up-the-job-as-a-bus-driver-in-perambra"
published_at: "2025-06-25T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685bd56d988c8_bijeesh.JPG"
keywords: []
---

# ഇനി ജന സേവനം; പേരാമ്പ്രയില്‍ ബസ് ഡ്രൈവറായി വളയം പിടിച്ച് വിജേഷ്

> **Lead Summary:** **പേരാമ്പ്ര **: ഇരുപത് വര്‍ഷത്തെ നീണ്ട രാഷ്ട്ര സേവനത്തിന് ശേഷം ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലെ പ്രിയപ്പെട്ടവനായിരിക്കുകയാണ് റിസര്‍വ്വ് പൊലീസ് ഉദ്യോഗസ്ഥന്‍. കോഴിക്കോട് കായണ്ണ സ്വദേശിയായ വിജേഷാണ് പൊതുജനങ്ങള്‍ക്കിടയില്‍ ബസ് ഡ്രൈവറായി സര്‍വീസ് നടത്തുന്നത്.

## Article Content

**പേരാമ്പ്ര **: ഇരുപത് വര്‍ഷത്തെ നീണ്ട രാഷ്ട്ര സേവനത്തിന് ശേഷം ഇപ്പോള്‍ ജനങ്ങള്‍ക്കിടയിലെ പ്രിയപ്പെട്ടവനായിരിക്കുകയാണ് റിസര്‍വ്വ് പൊലീസ് ഉദ്യോഗസ്ഥന്‍. കോഴിക്കോട് കായണ്ണ സ്വദേശിയായ വിജേഷാണ് പൊതുജനങ്ങള്‍ക്കിടയില്‍ ബസ് ഡ്രൈവറായി സര്‍വീസ് നടത്തുന്നത്.

യുപിയിലും ബീഹാറിലുമായി ഇരുപത് വര്‍ഷത്തോളം ഇന്ത്യയിലെ ഏറ്റവും വലിയ അര്‍ദ്ധസൈനിക വിഭാഗമായ കേന്ദ്ര റിസര്‍വ്വ് പൊലീസ് സേനയില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനായി ജോലി ചെയ്തതിന് ശേഷമാണ് ഇദ്ദേഹം നാട്ടിലെത്തുന്നത്. പുലര്‍ച്ചെ ആറ് മണി മുതല്‍ വിനായക ബസിന്റെ ഡ്രൈവിങ്ങ് സീറ്റില്‍ സ്റ്റീയറിങ്ങിന് കൂട്ടായി വിജേഷ് ഉണ്ടാകും. ബസിലെ ഡ്രൈവറും തൊഴിലാളിയും മുതലാളിയും എല്ലാം വിജേഷ് തന്നെ.

പേരാമ്പ്ര - ചക്കിട്ടപ്പാറ, കൂരാച്ചുണ്ട് - പേരാമ്പ്ര റൂട്ടിലാണ് ബസ് സര്‍വീസ് നടത്തിവരുന്നത്. പ്രതികൂല കാലാവസ്ഥയിലും നാട്ടിന്‍ പ്രദേശത്തെ ബസ് സര്‍വീസ് നാട്ടുകാര്‍ക്ക് സഹായകമാകുന്നതിനോടൊപ്പം റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നതിന് പകരം ബസ് ഡ്രൈവറുടെ കുപ്പായമണിയുന്ന ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തിയ്ക്ക് പൊതുജനങ്ങളും ബസ് പാസഞ്ചേഴ്സ് അസോസിയേഷനും നല്ല വരവേല്‍പ്പാണ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298430/now-serving-the-people-vijesh-takes-up-the-job-as-a-bus-driver-in-perambra)