---
title: "പേരാമ്പ്ര മസാജ് കേന്ദ്രത്തില്‍ റെയ്ഡ് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍"
english_title: "Eight people in police custody after raid at Perambra massage center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/298470/eight-people-in-police-custody-after-raid-at-perambra-massage-center"
published_at: "2025-06-25T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c02599664d_RAID.JPG"
keywords: []
---

# പേരാമ്പ്ര മസാജ് കേന്ദ്രത്തില്‍ റെയ്ഡ് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര പ്രവര്‍ത്തിക്കുന്ന ആയുഷ് സ്പാ മസാജ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും അറസ്റ്റിലായി. പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസിന്റെതാണ് സ്ഥാപനം.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര പ്രവര്‍ത്തിക്കുന്ന ആയുഷ് സ്പാ മസാജ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും അറസ്റ്റിലായി. പേരാമ്പ്ര ബീവറേജിന് സമീപമുള്ള ആയുഷ് സ്പാ എന്ന മസാജ് കേന്ദ്രത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശി കൃഷ്ണദാസിന്റെതാണ് സ്ഥാപനം.

ഒരു വര്‍ഷത്തിലധികമായി ഈ സ്ഥാപനം ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റു ജില്ലകളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും സ്ത്രീകളെ എത്തിച്ചായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ചെമ്പനോട സ്വദേശി ആന്റോ മാനേജറായ ഈ സ്ഥാപനത്തില്‍ ദിവസേന നിരവധി ആളുകളാണ് വന്നു കൊണ്ടിരുന്നത്. ആയിരം രൂപയില്‍ തുടങ്ങി മസാജിന്റെ രീതി മാറ്റത്തിനനുസരിച്ച് വിവിധ റേറ്റുകള്‍ വാങ്ങിയാണ് നടത്തിപ്പ്. നേരത്തേ ഈ സ്ഥാപനത്തിനെതിരെ പരാതിയുണ്ടായിരുന്നു.

കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ഇ ബൈജുവിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര ഡിവൈഎസ്പി എന്‍ സുനില്‍കുമാറിന്റെ കീഴിലെ സ്‌ക്വാഡും പേരാമ്പ്ര പോലീസും ചേര്‍ന്നാണ് റെയ്ഡ് നടത്തിയത്. ജനങ്ങളുടെ വന്‍ പ്രതിഷേധത്തിനിടെ കൊയിലാണ്ടി ആംഡ് റിസര്‍വ്വില്‍ നിന്നടക്കം കൂടുതല്‍ പോലീസ് എത്തി ഏറെ പണിപ്പെട്ടാണ് കസ്റ്റഡിയിലെടുത്ത പ്രതികളെ സ്ഥലത്തു നിന്നും വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോയത്.

ഇന്‍സ്‌പെക്ടര്‍ ഇ .കെ ഷിജു വിന്റെ നേതൃത്വത്തില്‍ എസ്‌ഐ മനോജ് രാമത്ത്, എഎസ് ഐമാരായ അനൂപ് ,സദാനന്ദന്‍, സുധാരത്‌നം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വിനീഷ് എന്‍ എം ഷാഫി, സിപിഒ മാരായ സിഞ്ചുദാസ്, കെ.കെ ജയേഷ്, രജിലേഷ്, സുജില തുടങ്ങിയവര്‍ റെയ്ഡില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/298470/eight-people-in-police-custody-after-raid-at-perambra-massage-center)