ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരെ പുതുതലമുറയെ വാര്‍ത്തെടുത്ത് അസീസ് മാസ്റ്റര്‍

ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം; ലഹരിക്കെതിരെ പുതുതലമുറയെ വാര്‍ത്തെടുത്ത് അസീസ് മാസ്റ്റര്‍
Jun 26, 2025 12:02 AM | By SUBITHA ANIL

പേരാമ്പ്ര: നമ്മുടെ ബാല്യവും, കൗമാരവും, യൗവനവും എല്ലാം തന്നെ മാരക ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്ന ഭീതിതമായൊരു സഹചര്യത്തില്‍ ലഹരി ബോധവല്‍കരണത്തിന്റെ വ്യത്യസ്ത വഴികളൊരുക്കി ഒരു അധ്യാപകന്‍ ശ്രദ്ധേയനാവുന്നു.

പുതുതലമുറയെ ലഹരിക്കെതിരായി വാര്‍ത്തെടുത്ത് നാളെയെ ലഹരി വിമുക്തമാക്കുകയാണ് ആയഞ്ചേരി തറോപ്പൊയില്‍ റഹ്‌മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ പി.കെ അസീസ്. ഉപദേശവും ശകാരവുമില്ലാതെ ലഹരിയുടെ വഴിയില്‍ നിന്ന് കുട്ടികളെ അകറ്റാന്‍ കേരളത്തിലെ ആദ്യത്തെ യൂണിഫോം വിമുക്തി കേഡറ്റുകള്‍ റഹ്‌മാനിയ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പിറവിയെടുത്തത് ഈ അധ്യാപകന്റെ ലഹിരിക്കെതിരെയുള്ള നന്മ മനസിലൂടെയായിരുന്നു.

എട്ടാം ക്ലാസില്‍ പഠിക്കുന്ന തിരഞ്ഞെടുത്ത 24 അംഗ വിമുക്തി കേഡറ്റുകള്‍ക്ക് ലഹരി പ്രതിരോധത്തിന് ആവശ്യമായ പരിശീലനങ്ങള്‍ നല്‍കി മൂന്ന് വര്‍ഷം കൊണ്ട് പ്രവര്‍ത്തന സജ്ജമാക്കുക എന്ന രീതിയാണ് ഇതിന് നിലവിലുള്ളത്. ജീവിതമാണ് ലഹരി, വിടരും മുന്‍പേ വാടാതിരിക്കാന്‍, നമ്മളിലൂടെ പരിഹാരം, വൈബ് @2025, തുടങ്ങിയ ക്യാമ്പുകള്‍ നടത്തി കേഡറ്റുകളുടെ വീട്ടുമുറ്റം കേന്ദ്രീകരിച്ചും, ഗ്രാമ സഞ്ചാരം, കവല പ്രതിജ്ഞ, ലഹരിവിരുദ്ധ ക്ലാസ് റൂം പാഠങ്ങളും ക്ലബ് കോ ഓര്‍ഡിനേറ്ററായ അസീസ് മാസ്റ്ററുടെ നേതൃത്വത്തിലാണ് നടത്തി വരുന്നത്.


ഈ വര്‍ഷം യൂണിഫോം ധരിച്ച 24 കുട്ടികള്‍ക്ക് അംഗത്വം കൊടുക്കും. 3 ഃ 5 ഇഞ്ചില്‍ വിമുക്തി എംബ്ലം, ലൈറ്റ് കാക്കി കളറില്‍ പാന്റും ഷര്‍ട്ടും, നീല തൊപ്പി, ബ്ലാക്ക് ഷൂ ഇതാണ് കേഡറ്റുകളുടെ യൂണിഫോം. മൂന്ന് വര്‍ഷം കൊണ്ട് 72 കുട്ടികള്‍ക്ക് വ്യത്യസ്ത മേഖലയില്‍ പരിശീലനം നല്‍കി സമൂഹത്തിലേക്ക് ഇറക്കുന്നു. ഒരോ വര്‍ഷവും മികവ് പുലര്‍ത്തുന്ന കുട്ടികള്‍ക്ക് ബാഡ്ജ് നല്‍കുന്ന പതിവും ഇതിനുണ്ടെന്ന് അസീസ് മാസ്റ്റര്‍ വിവരിക്കുന്നു.

ഈ വര്‍ഷം രാസലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണമാണ് ലക്ഷ്യം വെക്കുന്നത്. കൂടാതെ ജനജാഗ്രത സഭ എന്ന പേരില്‍ രാഷ്ടീയ സാമൂഹ്യ സംഘടനാ വ്യക്തികളെ വിളിച്ചു കൂട്ടി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്തുന്നതിലും ഈ അധ്യാപകന്‍ വഹിക്കുന്ന പങ്ക് വളരെ വിലപ്പെട്ടതാണ്. ജന്മനാട്ടില്‍ ജാഗ്രതാ സമിതിയുണ്ടാക്കി വാര്‍ഡ് തലത്തില്‍ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ കാമ്പുള്ള വിത്തു വിതയ്ക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

ഈ വര്‍ഷം മുതല്‍ വിപുലമായ രീതിയിലുള്ള ചര്‍ച്ചാ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തയ്യാറെടുത്തതായും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഓരോ കേഡറ്റുകളുടെയും വീട്ടില്‍ ഫാമിലി പ്രതിജ്ഞ എടുക്കുമ്പോള്‍ മനസിന് വല്ലാത്ത സന്തോഷം ലഭിക്കാറുണ്ടെന്നും അസീസ് മാസ്റ്റര്‍ പങ്കുവെച്ചു.

പരിശീലനത്തിലൂടെ ലഹരിക്കെതിരെ പാകപ്പെടുത്തിയെടുക്കുന്ന കേഡറ്റുകള്‍ ഭാവിയില്‍ ഇതില്‍ നിന്നും വ്യതിചലിച്ചു പോകാതിരിക്കാനുള്ള പരിഹാരമായി പരിസ്ഥിതി വിചാരങ്ങളും ആസൂത്രണം ചെയ്യാറുണ്ട്. കൂടാതെ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനം, ദുരന്തങ്ങളെ അഭിമുഖികരിക്കാനുള്ള കോച്ചിങ്ങ് തുടങ്ങിയവ സംഘടിപ്പിക്കുന്നതിനും ജാഗ്രത പുലര്‍ത്തി കൊണ്ട് തന്നെ ഇവര്‍ക്ക് പിന്നാലെ അസീസ് മാസ്റ്ററുടെ ശ്രദ്ധയും സഞ്ചാരിക്കാറുണ്ട്. ലഹരിക്കെതിരെയുള്ള പ്രവര്‍ത്തന മികവില്‍ മുഖ്യമന്ത്രിയുടെ അഭിനന്ദന പത്രം, പിടിഎ അവാര്‍ഡ്, കൂടാതെ പ്രദേശികമായി നാട്ടില്‍ നിന്നും നിരവധി അനുമോദനങ്ങളും ഈ അധ്യാപകന് ഇതിനകം ലഭിച്ചിട്ടുണ്ട്.

പൊലീസ്, എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റുകളുടെയും, സ്വന്തം കുടുംബത്തിന്റെയും, നാട്ടുകാരുടെയും പരിപൂര്‍ണ്ണ പിന്തുണയും ഈ വിപത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും കൂരാച്ചുണ്ട് സ്വദേശിയായ പി.കെ അസീസ് സാക്ഷ്യപ്പെടുത്തുന്നു.


Today is International Anti-Drug Day; Aziz Master inspires new generation against drug abuse

Next TV

Related Stories
പേരാമ്പ്ര മസാജ് കേന്ദ്രത്തില്‍ റെയ്ഡ് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

Jun 25, 2025 07:22 PM

പേരാമ്പ്ര മസാജ് കേന്ദ്രത്തില്‍ റെയ്ഡ് എട്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍

പേരാമ്പ്ര പ്രവര്‍ത്തിക്കുന്ന ആയുഷ് സ്പാ മസാജ് കേന്ദ്രത്തില്‍ പോലീസ് റെയ്ഡ്. നാല് സ്ത്രീകളും രണ്ട് യുവാക്കളും നടത്തിപ്പുകാരും അറസ്റ്റിലായി....

Read More >>
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.

Jun 25, 2025 05:06 PM

മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ നില മാറ്റം ഇല്ലാതെ തുടരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ...

Read More >>
ഇനി ജന സേവനം; പേരാമ്പ്രയില്‍ ബസ് ഡ്രൈവറായി വളയം പിടിച്ച് വിജേഷ്

Jun 25, 2025 04:22 PM

ഇനി ജന സേവനം; പേരാമ്പ്രയില്‍ ബസ് ഡ്രൈവറായി വളയം പിടിച്ച് വിജേഷ്

ഇരുപത് വര്‍ഷത്തെ നീണ്ട രാഷ്ട്ര സേവനത്തിന് ശേഷം ഇപ്പോള്‍...

Read More >>
 തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍

Jun 25, 2025 01:08 PM

തെരുവുനായ ശല്യത്തില്‍ പൊറുതിമുട്ടി പേരാമ്പ്ര സിവില്‍ സ്റ്റേഷന്‍

പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷനിലും പരിസരത്തും തെരുവ് നായ ശല്യം രൂക്ഷം. ഇവിടുത്തെ തെരുവുനായ ശല്യത്തില്‍ ജനം...

Read More >>
മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയതാകില്ല; മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു

Jun 25, 2025 12:52 PM

മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയതാകില്ല; മേഖലയില്‍ നിന്ന് ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു

മുണ്ടക്കൈയിലെ കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടിയെന്ന നാട്ടുകാരുടെ...

Read More >>
ഡോ:ശ്യാമപ്രസാദ് മുഖര്‍ജിയെ അനുസ്മരിച്ചു

Jun 25, 2025 12:34 PM

ഡോ:ശ്യാമപ്രസാദ് മുഖര്‍ജിയെ അനുസ്മരിച്ചു

സ്വാതന്ത്ര്യസമര സേനാനിയും ജനസംഘം സ്ഥാപക നേതാവും ആയിരുന്ന ഡോക്ടര്‍ ഡോ: ശ്യാമപ്രസാദ് മുഖര്‍ജിയെ ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡ്...

Read More >>
Top Stories










News Roundup






https://perambra.truevisionnews.com/