കൂത്താളി: സംയോജിത കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജനാധിപത്യ മഹിള അസോസിയേഷന്‍ കൂത്താളി വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ വിത്ത് നടീല്‍ ഉദ്ഘാടനം ചെയ്തു.
കുത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദുവാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. ചടങ്ങിന് വില്ലേജ് കമ്മിറ്റി സെക്രട്ടറി കെ. എം പുഷ്പ്പ അദ്ധ്യക്ഷത വഹിച്ചു. വില്ലേജ് കമ്മിറ്റി അംഗം പി. നളിനി ആശംസ അര്‍പ്പിച്ചു സംസാരിച്ചു. പത്മാവതി അമ്മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കെ. ഗീത നന്ദിയും പറഞ്ഞു.
Seed planting of vegetable cultivation was done as part of the implementation of integrated farming koothali