പാലേരി : കുറ്റ്യാടി-കോഴിക്കോട് സംസ്ഥാന പാതയില്‍ ചെറിയ കുമ്പളത്ത് വന്‍ തണല്‍ മരം കടപുഴകി വീണു. കുറ്റ്യാടി പാലത്തിന് സമീപം മെട്രോ ഇ-സ്റ്റോറിന് മുകളിലേക്കാണ് റോഡിന് മറുകരയിലെ കൂറ്റന്‍ മരം കടപുഴകി വീണത്. ഇതോടെ കുറ്റ്യാടി-കോഴിക്കോട് റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പുലര്‍ച്ചെ 5:15 ഓടെയാണ് സംഭവം. മരം വീണതിനെത്തുടര്‍ന്ന് മെട്രോ ഇ-സ്റ്റോറിന് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ആ സമയം വാഹനങ്ങള്‍ അതുവഴി പോകാത്തതിനാല്‍ വന്‍ അപകടം ഒഴിവായി.

ചേലക്കാട്, പേരാമ്പ്ര എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളും കുറ്റ്യാടി ജനകീയ ദുരന്ത നിവാരണ സേനയും ചേര്‍ന്ന് ഏകദേശം മൂന്ന് മണിക്കൂറോളം പരിശ്രമിച്ചാണ് മരം മുറിച്ചുമാറ്റിയത്. ചെറിയ വാഹനങ്ങള്‍ക്ക് സമീപത്തെ കടയുടെ പാര്‍ക്കിംഗ് വഴി കടന്നുപോകാനായെങ്കിലും വലിയ വാഹനങ്ങളുടെ നീണ്ട നിര റോഡില്‍ രൂപപ്പെട്ടു. രാവിലെ 8:30 ഓടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
A large shade tree fell down at paleri