കടിയങ്ങാട്: കടിയണ്ടാട് ടൗണില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ടി.പി രാമകൃഷ്ണ്ണന്‍ എംഎല്‍എ പോരാമ്പ്രയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 4.5 ലക്ഷം രൂപ ചിലവഴിച്ച് കടിയണ്ടാട് ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ടി.പി രാമകൃഷ്ണ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന് ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വൈ: പ്രസിണ്ടഡ് ടി.പി. റീന സ്വാഗതം പറഞ്ഞ ചടങ്ങില്‍ വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. അരവിന്ദാക്ഷന്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. മുബഷിറ, കെ.വി അശോകന്‍, കെ.ടി.മൊയ്തി, രാഷ്ട്രീയ പാര്‍ട്ടി നോതാക്കള്‍, തുടങ്ങിയവര്‍ സംസാരിച്ചു.

Inauguration of the high mast light installed in Katiyandad town