ഉച്ചഭക്ഷണത്തിന് ശേഷം അൽപം രസം കുടിക്കുന്നത് ഒരു പ്രത്യേക രസം തന്നെയാണ് . ദഹന പ്രക്രിയ സുഗമമാക്കാനും മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമെല്ലാമാണ് രസം പലരും കഴിക്കുന്നത്. പരമ്പരാഗതമായി രസം ദഹന ഗുണങ്ങൾക്ക് സഹായകമാണ്. മാത്രമല്ല ഇത് വയറിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാണ് കൂടിയാണ്.
പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ഗുണങ്ങളുണ്ട്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം.

നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. രസത്തിലെ പുളിയിൽ ഹൈഡ്രോക്സി സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രസത്തിൽ കുരുമുളക് അടങ്ങിയിരിക്കുന്നു. കുരുമുളക് ശരീരത്തിൻ്റെ മെറ്റബോളിസത്തെ കൂടുതൽ പുനരുജ്ജീവിപ്പിക്കുന്നു.
രസത്തിലെ സുഗന്ധദ്രവ്യങ്ങളുടെ ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിപൈറിറ്റിക് ഗുണങ്ങൾ പനി, ജലദോഷം എന്നിവയ്ക്കുള്ള പ്രതിവിധിമാണ്. ചുമ, ജലദോഷം എന്നിവയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന എക്സ്പെക്ടറൻ്റ് ഗുണങ്ങൾ രസത്തിലെ കറുത്ത കുരുമുളകിനുണ്ട്.
കുരുമുളക് വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ്. ഇത് സ്വാഭാവികമായും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും മികച്ച ആൻറിബയോട്ടിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നു. മാത്രമല്ല, രസത്തിൽ വിറ്റാമിനുകളും ധാതുക്കളും പോലുള്ള മൈക്രോ ന്യൂട്രിയൻ്റുകൾ അടങ്ങിയിട്ടുണ്ട്.
benefits eating rasam