ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!

ഇന്നലെ വാങ്ങിയ പഴം പഴുത്തുപോയോ? എന്നാൽ ഇത് തടയാൻ ചില പൊടിക്കൈകൾ നോക്കിയാലോ...!
Jul 6, 2025 06:53 PM | By Athira V

( www.truevisionnews.com ) ഇഷ്ടത്തോടെ വാങ്ങിക്കൊണ്ട് വന്ന പഴം പെട്ടന്ന് പഴുത്ത് പോകുന്നുണ്ടല്ലേ . പിന്നീട് ഇത് സൂക്ഷിക്കാൻ സാധിക്കുകയില്ല. എന്നാൽ പഴം കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ഒന്ന് ചെയ്തുനോക്കു.

1 . പഴം എപ്പോഴും പ്രത്യേകം സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മറ്റ് പച്ചക്കറികൾക്കും പഴങ്ങൾക്കും ഒപ്പം സൂക്ഷിക്കുന്നത് ഒഴിവാക്കാം. മറ്റ് പഴങ്ങളിൽ നിന്നും എത്തിലീൻ വാതകം പുറന്തള്ളുന്നു. ഇത് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നു. അതിനാൽ പഴം പ്രത്യേകം സൂക്ഷിക്കുന്നതാണ് നല്ലത്.

2. നല്ല വായു സഞ്ചാരമുണ്ടെങ്കിൽ പഴം പെട്ടെന്ന് പഴുക്കുകയില്ല. അതേസമയം സൂക്ഷിക്കുന്ന പാത്രത്തിലോ സ്ഥലത്തോ വായു സഞ്ചാരം ഇല്ലെങ്കിൽ പഴം പഴുത്തുപോകുന്നു. പിന്നീട് ഇത് ഉപയോഗിക്കാനും സാധിക്കാതെ വരും.

3. തണ്ടുകൾ പൊതിഞ്ഞ് സൂക്ഷിച്ചാൽ പഴം കേടാകുന്നതിനെ തടയാം. പ്ലാസ്റ്റിക് കവറിലോ ഫോയിലോ ഉപയോഗിച്ച് തണ്ട് പൊതിഞ്ഞ് വെയ്ക്കാം. ഇത് എത്തിലീൻ വാതകം പുറന്തള്ളുന്നതിനെ തടയുന്നു.

4. തണുപ്പുള്ള എന്നാൽ അധികം വെളിച്ചമടിക്കാത്ത സ്ഥലത്താവണം പഴം സൂക്ഷിക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം അടിക്കുന്ന സ്ഥലത്ത് പഴം ഒരിക്കലും സൂക്ഷിക്കരുത്. ഇത് പഴം പെട്ടെന്ന് പഴുക്കാൻ കാരണമാകുന്നു.

5. സവാള, ആപ്പിൾ, അവക്കാഡോ എന്നിവയ്‌ക്കൊപ്പം പഴം സൂക്ഷിക്കരുത്. ഇതും പഴം പെട്ടെന്ന് പഴുത്തുപോകാൻ കാരണമാകുന്നു.

ചില പഴങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട രീതികൾ:

വാഴപ്പഴം: ഞെടുപ്പ് ഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് പൊതിയുക. ഇത് എത്തിലിൻ പുറത്തുവിടുന്നത് കുറയ്ക്കുകയും പഴുക്കുന്നത് വൈകിപ്പിക്കുകയും ചെയ്യും. ഫ്രിഡ്ജിൽ വെക്കരുത്, തൊലി കറുത്താലും ഉൾഭാഗം നല്ലതായിരിക്കും.

മുന്തിരി: കഴുകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം കഴുകുക.

ബെറി പഴങ്ങൾ (സ്ട്രോബെറി, ബ്ലൂബെറി): കഴുകാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് കഴുകുക. വിനാഗിരി ലായനിയിൽ കഴുകിയ ശേഷം നന്നായി ഉണക്കി സൂക്ഷിക്കുന്നത് പൂപ്പൽ വരുന്നത് തടയും.

ആപ്പിൾ/ഓറഞ്ച്: ഫ്രിഡ്ജിൽ സൂക്ഷിക്കുക.

പൈനാപ്പിൾ: മുറിക്കാത്ത പൈനാപ്പിൾ മുറിയിലെ താപനിലയിൽ സൂക്ഷിക്കാം. മുറിച്ചാൽ ഫ്രിഡ്ജിൽ വെക്കുക.

തണ്ണിമത്തൻ: മുറിക്കാത്ത തണ്ണിമത്തൻ മുറിയിലെ താപനിലയിൽ സൂക്ഷിക്കാം. മുറിച്ചാൽ പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് മൂടി ഫ്രിഡ്ജിൽ വെക്കുക.

അവക്കാഡോ: പഴുക്കാത്ത അവക്കാഡോ പേപ്പർ ബാഗിൽ വെച്ച് മുറിയിലെ താപനിലയിൽ സൂക്ഷിക്കുക. പഴുത്താൽ ഫ്രിഡ്ജിൽ വെക്കാം.

tips to prevent banana ripening too quickly

Next TV

Related Stories
 ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

Jul 5, 2025 03:54 PM

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ കാരണമിതാണ്..!

ലൈംഗിക ബന്ധത്തിന് ശേഷം പുരുഷന്മാർ ഉറങ്ങി പോകുന്നുവോ ...? എന്നാൽ അതിന്റെ...

Read More >>
രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

Jul 4, 2025 04:45 PM

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി നോക്കൂ

രാത്രിയിൽ ഉറക്കം കുറവാണോ? എങ്കിൽ ഇക്കാര്യങ്ങൾ ഒഴിവാക്കി...

Read More >>
ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

Jul 4, 2025 06:58 AM

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ

ലൈംഗിക ബന്ധത്തില്‍ നിത്യേന ഏര്‍പ്പെടുന്നത്‌ പുരുഷന്മാർക്ക് നല്ലതല്ല...! അറിയാം കൂടുതൽ വിവരങ്ങൾ...

Read More >>
News Roundup






//Truevisionall