കടിയങ്ങാട് : ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ചങ്ങരോത്ത് മണ്ഡലം11ാം വാര്‍ഡ് മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. മുണ്ടുപാലം മൂഴിയില്‍ വെച്ച് നടത്തിയ പരിപാടി ജില്ലാ കോണ്‍ഗ്രസ്സ് ജെനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി പ്രിസിഡണ്ട് പി.എം.വിജേഷ് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ചടങ്ങില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും ആദരിച്ചു.

ഡിസിസി സെക്രട്ടറി കെ.കെ വിനോദന്‍, മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ ഇ.ടി. സരീഷ്, സന്തോഷ് കോശി, എന്‍.എസ് നിധീഷ്, സത്യന്‍ കല്ലൂര്‍, അരുണ്‍ പെരുമന, മഹിളാ കോണ്‍ഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എം സൈറബാനു, ഡികെടിഎഫ് മണ്ഡലം പ്രസിഡണ്ട്ഒ.കെ. കരുണാകരന്‍, ദളിത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രാജന്‍ കോവുപുറത്ത്, യൂത്ത്‌ലീഗ് നിയോജക മണ്ഡലം ജെന:സെക്രട്ടറി ഷിഹാബ് കന്നാട്ടി, മണ്ഡലം ഭാരവാഹികളായ സി.കെ രാഘവന്‍, കെ.എം.ശങ്കരന്‍, പി.കെ. ലിജു,
രജീഷ് പാലേരി, സി.എം പ്രജീഷ്, ബൂത്ത് പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി, സി.കെ.സരിത്, ഇ.സി സന്ദീപ്, ശാന്ത ഗോപാലന്‍, ഉണ്ണി പഴുപ്പെട്ട, എന്‍.കെ. അനൂപ്, ഹരിദാസന്‍, സി.എച്ച് കാസിം, കെ.പി. അരുണ്‍ രാജ്, കെ.പി മനോജ് കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു
യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് കെ.കെ അന്‍സാര്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.പി. രാജന്‍ നന്ദിയും പറഞ്ഞു
Indian National Congress organizes Mahatma Gandhi family gathering kadiyangad