മേപ്പയൂര്‍: കൊഴുക്കല്ലൂര്‍ സൗഹൃദ റസിഡന്‍സ് അസോസിയേഷന്‍ വനിതാ വിംഗ് ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, മദ്രസ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്.
മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ വി സുനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോ നല്‍കി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹാജറ നാസര്‍ അധ്യക്ഷത വഹിച്ചു.

ലിപി ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ സഫീറ എരഞ്ഞിക്കല്‍ നന്ദിയും പറഞ്ഞു. ശ്രീജിത്ത് കൊക്കറണിയില്‍, വി.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.
Friendship Women's Wing celebrates high achievers at meppayur