ഏക്കാട്ടൂര്‍: അരിക്കാം കുളങ്ങര അമ്പലഭാഗം പ്രദേശങ്ങളില്‍ തെരുവു നായകളുടെ ശല്ല്യം വര്‍ധിച്ചു വരുന്നു. ഇന്നലെ വൈകിട്ട് രണ്ട് പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സതേടി.
ഇന്നും രാവിലെ തൊഴിലുറപ്പിന് പൊകുന്ന തൊഴിലാളികളെയും തെരുവു നായ ആക്രമിക്കാന്‍ ശ്രമിച്ചു. ആളുകള്‍ ഇടപെട്ട് ഓടിച്ചു വിട്ടത് കൊണ്ടാണ് അവര്‍ നായയുടെ കടിയേല്‍ക്കാതെരക്ഷപ്പെട്ടത്. തെരുവു നായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു..

Street dog attack; people be careful ekkattur