ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് മുതുകാട്ടില്‍ ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം കൂട്ടുകൃഷി ഫാം സ്മാരകം
ഉദ്ഘാടനം സംഘടിപ്പിച്ചു. പേരാമ്പ്ര എംഎല്‍എ ടി.പി രാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് ദുരന്ത നിവാരണ ആശ്വാസ കേന്ദ്രം കൂട്ടുകൃഷി ഫാം സ്മാരകം നിര്‍മ്മിച്ചത്.

പരിപാടി ടി.പി രാമകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്ചിപ്പി മനോജ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം. ശ്രീജിത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങളായ വിനിഷ ദിനേശന്‍, ബിന്ദു സജി, ആലീസ്, പി.സി സുരാജന്‍, കെ.കെ രാജന്‍, ടി.കെ സത്യന്‍, ടി.കെ ഗോപാലന്‍, റഷീദ് ഫാനൂസ്, ഇ.എ ജെയിംസ് തുടങ്ങിയവര്‍ സംസാരിച്ചു.
Disaster Relief and Relief Center Collective Farm Memorial Inauguration