മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഡോക്ടേഴ്‌സ് ഡേ ആദരിച്ചു. മേപ്പയ്യൂരിന്റെ ആതുര സേവന രംഗത്ത് 49 വര്‍ഷം തന്റെതായ കൈയൊപ്പ് ചാര്‍ത്തിയ മേപ്പയ്യൂരിലെ റിലീഫ് ക്ലിനിക്കിലെ ജനകീയ ഡോക്ടര്‍ പി.മുഹമ്മദിനെയാണ് ഡോക്ടേഴ്‌സ് ഡേയില്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചത്.
മലപ്പുറം ജില്ലയിലാണ് ഡോക്ടറുടെ ജന്മനാടാണെങ്കിലും മേപ്പയ്യൂര്‍കാര്‍ക്ക് പ്രിയങ്കരാണ് ഡോക്ടര്‍ മുഹമ്മദ്. 49 വര്‍ഷമായി മേപ്പയ്യൂരിലാണ് ഡോക്ടര്‍ സ്ഥിരതാമസം.വളരെ സൂക്ഷ്മമായ രോഗ നിര്‍ണ്ണയവും ഫലപ്രദമായ ചികിത്സയും മുഹമ്മദ് ഡോക്ടറുടെ സവിശേഷത തന്നെ ആണ് .മേപ്പയ്യൂരിലെയും പരിസര പ്രദേശങ്ങളിലേയും ഓരോ പുതു(പൊതു)ചലനങ്ങള്‍ക്കും പിന്തുണ നല്‍കാനും ഒപ്പം ചേരാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു.

മേപ്പയ്യൂര്‍ പാലിയേറ്റീവ് കെയര്‍ സെന്റര്‍ ചെയര്‍മാന്‍ കൂടിയാണ് ഡോ: മുഹമ്മദ്. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കമ്മന അബ്ദുറഹിമാന്‍ പൊന്നാട അണിയിച്ചു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട്് ഒ.മമ്മു, എം.എം അഷറഫ്, കെ.എം എ അസീസ്, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി.അബ്ദു സലാം, പി.പി.സി മൊയ്തി, സി.കെ അബ്ദുറഹിമാന്‍, എം.ടി ഹാഷിം തുടങ്ങിയവര്‍ സംസാരിച്ചു.
The Meppayyur Panchayat Muslim League Committee honored Doctors' Day.