ചങ്ങരോത്ത്: ജാനകി വയലില്‍ കാലാകാലങ്ങളായി താമസിക്കുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കൈവശക്കര്‍ക്കും ഭൂമിക്ക് പട്ടയം നല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് കര്‍ഷക സംഘം ജാനകി വയല്‍ യൂണിറ്റ് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങാനും സമ്മേളനം തീരുമാനിച്ചു.
സമ്മേളനം കര്‍ഷകസംഘം ഏരിയാ പ്രസിഡന്റ് രഘുനാഥ് ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ സമ്മേളനത്തില്‍ ആദരിച്ചു. മേഖല സെക്രട്ടറി അഡ്വ: പി.സി സന്തോഷ്, എം രഞ്ജിത്ത്, എം. നാരായണന്‍, എ.ബി സുഭാഷ് തുടങ്ങിയവര്‍ സംസാരിച്ചു.

എം.പി കുര്യാക്കോസ് പ്രസിഡണ്ടും, എം നാരായണന്‍ സെക്രട്ടറിയും എം രഞ്ജിത്ത് ട്രഷററും ആയി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.
Janaki field owners should be given title deeds; Farmers' group