അരിക്കുളം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുരുടിമുക്ക് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു. വാര്‍ഷിക ജനറല്‍ ബോഡിയോഗം നിയോജകമണ്ഡലം പ്രസിഡന്റ് ഷരിഫ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ശ്രീധരന്‍ കണ്ണമ്പത്ത് അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിരാജന്‍ ഒതയോത്ത്മുഖ്യപ്രഭാഷണം നടത്തി. ജില്ലാ നിര്‍വാഹക സമിതി അംഗം കുഞ്ഞബ്ദുള്ള ആശ്വാസ കുടുംബ സുരക്ഷാ പദ്ധതിയെപ്പറ്റി വിശകലനം നടത്തി സംസാരിച്ചു.

സമിതിയില്‍ നിന്നും പുതുതായി കടന്നുവന്ന പൈങ്ങേര്‍ അബ്ദുല്‍ കരീം,മൂസ ഫാന്‍സി, എന്‍.വി മജീദ്, അഷറഫ് കടുവാന്‍ കണ്ടി തുടങ്ങിയവരെ പൊന്നാട നല്‍കി സ്വീകരിച്ചു.ട്രഷറര്‍ അഷറഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു.
സെക്രട്ടറി സുരേഷ്‌റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യൂണിറ്റ് യൂത്ത് വിഗ്ഭാരവാഹികളായി ആഷിഖ് പ്രസിഡണ്ട്) അജീഷ് സിക്രട്ടറി) ഫൈസല്‍ സിറ്റി (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
ജില്ലാ യുത്ത് വിഗ് ജനറല്‍ സിക്രട്ടറി ശ്രീജിത്ത് അശ്വതി കെഎം ഇബ്രാഹിം തുടങ്ങിയവര്‍ സംസാരിച്ചു. യാതൊരു മാനദണ്ഡവുമില്ലാതെ കച്ചവടക്കാരില്‍ നിന്നും ലൈസന്‍സ് ഫീസ് ഈടാക്കുന്നത് നിര്‍ത്തിവെക്കണമെന്ന് യോഗം ഒരു പ്രമേയം മുഖേന അധികാരികളോട് ആവശ്യപ്പെട്ടു. യൂണിറ്റ് സെക്രട്ടറി എം.കെ സുരേഷ് സ്വാഗതം പറഞ്ഞ യോഗത്തില്‍ ട്രഷറര്‍ നന്ദിയും പറഞ്ഞു.
Traders and Industrialists Coordination Committee Kurudimukku Unit Annual General Body Meeting