നടുവണ്ണൂര്‍: നടുവണ്ണൂര്‍ കൃഷിഭവനില്‍ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു.തിരുവാതിര ഞാറ്റുവേലയില്‍ ഉത്പാദനോപാദികള്‍ കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ ഞാറ്റുവേല ചന്ത നടത്തിയത്.

നടുവണ്ണൂര്‍ കൃഷിഭവനില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു.
ചന്തയില്‍ ബാലുശ്ശേരി എഫ്പിഒ യുടെ വിവിധയിനം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍, തദ്ദേശ കര്‍ഷകരുടെ പച്ചക്കറി തൈകളുടെ സ്റ്റാളുകള്‍, ഊരള്ളൂര്‍ അഗ്രോസര്‍വീസ് സെന്ററിന്റെ വിവിധ ഇനംഫല വൃക്ഷ തൈകളുടെ സ്റ്റാളുകള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജീവന്‍ മക്കാട്ട്, സദാനന്ദന്‍ പാറക്കല്‍, അസ്സന്‍ കോയ മണട്ട്, മാലോല്‍ നാരായണന്‍, ബിന്ദു കുട്ടികണ്ടി തുടങ്ങിയവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ രമ്യ കെ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കൃഷി ഓഫീസര്‍ എം.പി സജീവന്‍ നന്ദിയും പറഞ്ഞു..
Thiruvathira Njattuvela Market at Naduvannur Krishi Bhavan