പേരാമ്പ്ര: സെന്റ് മീരാസ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഉന്നത വിജയികള്‍ക്കുള്ള ആദരവും വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനയ്ക്കുള്ള ഇജിഎന്‍ ഇന്ത്യ ഔട്ട്സ്റ്റാന്‍ഡിങ് ലീഡര്‍ഷിപ്പ് അവാര്‍ഡ്നേടിയ പ്രിന്‍സിപ്പല്‍ മോളിക്കുട്ടി എബ്രഹാമിന് അനുമോദനവും സംഘടിപ്പിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ .വിദ്യാര്‍ത്ഥികളുടെ സ്വാഗത ഗാനത്തോടെയും സ്വാഗത നൃത്തത്തോടും കൂടി ആരംഭിച്ച ചടങ്ങില്‍ പൂര്‍വവിദ്യാര്‍ഥിയായ ഡോ. ഋത്വിക് നമ്പീശന്‍ മുഖ്യാതിഥിയായി. സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ മാനേജര്‍ പി. നരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.തുടര്‍ന്ന് സ്‌കൂള്‍ പാര്‍ലിമെന്റ് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങും നടന്നു.
ഇക്കഴിഞ്ഞ സിബിഎസ്ഇ പത്താം തരം പരീക്ഷയില്‍ ഉന്നത വിജയം നേടിയ സെന്റ് മീരാസിലെ വിദ്യാര്‍ഥികള്‍ക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജ്‌മെന്റ് അംഗം കെ.കെ മനോഹര്‍ നിര്‍വഹിച്ചു. അധ്യാപകരായ ജോഷി മാത്യു, വിധു കമലാസന്‍, വിദ്യാര്‍ഥിനിയായ ബി.എസ്. അനമിത്ര തുടങ്ങിയവര്‍ സംസാരിച്ചു. ഫാത്തിമ ഫര്‍സിന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് ഫാത്തിമ ഹെസ്സ നന്ദിയും പറഞ്ഞു
St. Mira's Public School holds a felicitation ceremony