പേരാമ്പ്ര: ആരോഗ്യമേഖലയോടുള്ള സംസ്ഥന സര്‍ക്കാരിന്റെ അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരെ പേരാമ്പ്ര -മേപ്പയ്യൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.
പ്രതിഷേധ ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

സത്യന്‍ കടിയങ്ങാട്, ഇ. അശോകന്‍, രാജന്‍ മരുതേരി, ഇ.വി രാമചന്ദ്രന്‍, പി.കെ രാഗേഷ്, കെ.പി വേണുഗോപാല്‍, വി.പി ഇബ്രാഹിം, റജി കോച്ചേരി, എം.കെ സുരേന്ദ്രന്‍, രാജന്‍ കെ. പുതിയേടത്ത്, മനോജ് എടാണി, കെ.പി എ.ജോസൂട്ടി, എസ്. സുനന്ദ്, കെ.സി രവീന്ദ്രന്‍, എന്‍.പി വിജയന്‍, എടത്തില്‍ ശിവന്‍, മോഹന്‍ദാസ് ഓണിയില്‍, ആര്‍.കെ രാജീവന്‍, ഹര്‍ഷാദ് അയനോത്ത്, സായൂജ് അമ്പലകണ്ടി, അശോകന്‍ മുതുകാട്, മിനി വട്ടികണ്ടി, ജസ്മിന മജീദ്, സൈറബാനു, ഗിരിജ ശശി സംസാരിച്ചു.
മേപ്പയ്യൂര്‍ ബ്ലോക്ക് പ്രസിഡന്റ് കെ.പി രാമചന്ദ്രന്‍ സ്വാഗതവും പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് പി.എസ് സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു. പി.എം പ്രകാശന്‍, ഷാജു പൊന്‍പറ, വി.പി സുരേഷ്, ഷിജു കെ. ദാസ്, വിജയന്‍ ആവള, ശശി ഊട്ടേരി, കെ. കുഞ്ഞബ്ദുള്ള, റഷീദ് ചെക്യാലത്ത്, രാജന്‍ നൊച്ചാട്, പത്മിനി നെരവത്ത്, സിന്ധു വിജയന്‍ നേതൃത്വം നല്‍കി.
Perambra-Mepayyur Block Congress Committee organizes protest dharna