കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം മേല്‍പാലത്തില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് അപകടം. കോഴിക്കോട് നിന്നു കണ്ണൂര്‍ ഇരിട്ടിയിലേക്ക് പോകുന്ന പാലക്കാടന്‍സ് എന്ന ബസാണ് നിയന്ത്രണം വിട്ട് മേല്‍പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറിയത്.

ബസ്സിന്റെ മുന്‍ഭാഗത്തുള്ള നിരവധി യാത്രക്കാര്‍ക്ക് പരിക്കുണ്ട്. ഇവരെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റി. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. കൈവരിയിലേക്ക് ഇടിച്ചു കയറിയ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. മുപ്പതിലേറെ പേര്‍ക്ക് പരിക്കുണ്ടെന്നാണ് കരുതുന്നത്.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതതടസമുണ്ടായി
Several injured in private bus accident on Vengalam flyover koyilandy