പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ക്ക് വീടുകളില്‍ പരിചരണവും സാന്ത്വനവും ലക്ഷ്യം വെച്ചുകൊണ്ട് ഹരിത സ്പര്‍ശം ട്രസ്റ്റ് ചാലിക്കരയുടെ പിന്തുണയോടെയുള്ള പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് ഹോംകെയര്‍ യൂണിറ്റ് ഉദ്ഘാടനവും സി അസ്സൈനാര്‍ ഹാജി സ്മാരക ഹോം കെയര്‍ വാഹന സമര്‍പ്പണവും ജൂലൈ 11 ന് നാളെ നടക്കുമെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഉദ്ഘാടന കര്‍മം ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നിര്‍വഹിക്കും. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് പങ്കെടുക്കുന്ന പരിപാടിയില്‍ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിക്കുമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എസ്.കെ. അസ്സൈനാര്‍, സി. അബ്ദുറഹ്‌മാന്‍, കെ.എം ഷാമില്‍, പി.കെ.കെ. നാസര്‍, പി.കെ കരീം, ആര്‍. ഷഫീര്‍ മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Palliative Homecare Unit inauguration and vehicle dedication to be held tomorrow