അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണം; സിപിഐ

അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണം; സിപിഐ
Mar 7, 2022 01:00 PM | By Perambra Editor

 പന്തിരിക്കര: അര്‍ഹരായ മുഴുവന്‍ കൈവശക്കാര്‍ക്കും പട്ടയം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്തിലെ ചവറംമൂഴി, ജാനകിവയല്‍ പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരും മറ്റു കൃഷിഭൂമിയില്ലാത്ത കര്‍ഷകരും കാലങ്ങളായി താമസിച്ചും കൃഷിചെയ്തും വരുന്ന കൈവശഭൂമിക്ക് ഇതുവരെ പട്ടയം ലഭിച്ചിട്ടില്ല. പട്ടയം ലഭിക്കുന്നതിനാവശ്യമായ സത്വര നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്ന് സിപിഐ പന്തിരിക്കര ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.


വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും കൃഷിയേയും കര്‍ഷകരേയും രക്ഷിക്കണമെന്നും നിര്‍ദ്ദിഷ്ട മലയോരഹൈവേക്കു വേണ്ടി പാര്‍പ്പിടവും ഭൂമിയും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും അവര്‍ പറഞ്ഞു. കോക്കാട് കെ. ഗോപാലകൃഷ്ണന്‍ നഗറില്‍ സിപിഐ പേരാമ്പ്ര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. ഭാസ്‌കരന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ഒ.ടി. രാജന്‍ സംഘടനാ റിപ്പോര്‍ട്ടും ബ്രാഞ്ച് സെക്രട്ടറി സി.പി. രാജന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും അവതരിപ്പിച്ചു.

പന്തിരിക്കരമീത്തല്‍ അമ്മദ് പതാക ഉയര്‍ത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ ടി. ഭാരതി, വി.എം. സമീഷ് എന്നിവര്‍ അഭിവാദ്യം അര്‍പ്പിച്ചു. പുതുതായി പാര്‍ട്ടിയിലേക്ക് വന്ന കോവുമ്മല്‍ ചന്ദ്രനെ സിപിഐയുടെ പതാക നല്‍കി ഒ.ടി. രാജന്‍ സ്വീകരിച്ചു. സി.പി. ശ്രീധരവര്യര്‍, രാജന്‍ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി. പുതിയ സെക്രട്ടറിയായി ശ്രീധരവാര്യരെ തെരഞ്ഞെടുത്തു.

The title should be given to all deserving occupants; CPI panthirikkara

Next TV

Related Stories
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

Jul 10, 2025 09:49 PM

വിവരാവകാശ അപേക്ഷക്ക് വെറും മറുപടി പോര വിവരം നല്‍കണം; വിവരാവകാശ കമ്മീഷണര്‍

വിവരാവകാശ അപേക്ഷകള്‍ക്ക് വെറും മറുപടി മാത്രം നല്‍കിയാല്‍ പോരെന്നും വ്യക്തവും തൃപ്തികരവുമായ വിവരങ്ങള്‍...

Read More >>
Top Stories










News Roundup






//Truevisionall