നൊച്ചാട്: തെങ്ങ് വീണ് വീടിന് നാശനഷ്ടം സംഭവിച്ചു. നൊച്ചാട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ താമസിക്കുന്ന എരഞ്ഞോളി മീത്തല്‍ ബിജുവിന്റെ വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്.
ഇന്നലെ രാത്രി 12.30 ന് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തെങ്ങ് വീണ് നാശം സംഭവിച്ചത്. അടുക്കള ഭാഗത്തെ ഓടും പട്ടികയും പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. വീടിന്റെ ചുമരിനും കേട്പാട് സംഭവിച്ചു.

രാത്രി തെങ്ങ് വീടിന് മുകളില്‍ വീഴുമ്പോള്‍ വീട്ടില്‍ ബിജുവും മാതാവും, ഭാര്യയും, മകളും ഉറങ്ങിക്കിടക്കുകയായിരുന്നു. തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. ഏകദേശം ഒരു ലക്ഷത്തിന് മുകളില്‍ നാശനഷ്ടം സംഭവിച്ചിച്ചതായി വീട്ടുടമയായ ബിജു പറഞ്ഞു.
വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ നിന്നും വില്ലേജില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്തി വീട് സന്ദര്‍ശിച്ചിട്ടുണ്ട്. വെള്ളിയൂരിലെ ഓട്ടോ ഡ്രൈവറാണ് ബിജു.
A tree fell on the house in the strong wind at perambra