കോഴിക്കോട് : കടലുണ്ടി റെയില്‍വെ ഗേറ്റിന് സമീപം എഞ്ചിനീയറിങ് വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വളളിക്കുന്ന് ശ്രേയസില്‍ ഒഴുകില്‍ തട്ടയൂര്‍ ഇല്ലം രാജേഷ് നമ്പൂതിരിയുടെ മകള്‍ സൂര്യ (21) ആണ് മരിച്ചത്.
റെയില്‍വേ സ്റ്റേഷനില്‍ ലോക്കല്‍ ട്രെയിന്‍ ഇറങ്ങി റെയില്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ചെന്നൈ മെയില്‍ ഇടിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിയോടെയായിരുന്നു അപകടം.
കോയമ്പത്തൂര്‍- കണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കടലുണ്ടിയില്‍ ഇറങ്ങിയ സൂര്യ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് കടക്കുന്നതിനിടെ മംഗളൂരു-ചെന്നൈ മെയില്‍ ഇടിക്കുകയായിരുന്നു.
പാലക്കാട് പട്ടാമ്പി വാവന്നൂര്‍ ശ്രീപതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ടെക്നോളജിയില്‍ രണ്ടാംവര്‍ഷ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. അമ്മ പ്രതിഭ. സഹോദരന്‍ ആദിത്യ, രാജേഷ്.
Engineering student hit by train and died