പേരാമ്പ്ര: ഐഎന്‍ടിയുസി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പി.സി രാധാകൃഷ്ണന്‍ അനുസ്മരണം സംഘടിപ്പിച്ചു. പേരാമ്പ്രയില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഡിസിസി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു.
വികസനത്തിലും പൊതുരംഗത്തും സമന്വയത്തിന്റെ സന്ദേശം പ്രചരിപ്പിച്ച രാഷ്ട്രീയ നേതാവായിരുന്നു പി.സി രാധാകൃഷ്ണനെന്നും, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രാദേശിക തലങ്ങളില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിക്കുന്നതില്‍ രാധാകൃഷ്ണന്‍ തുടങ്ങി വെച്ച മാതൃക യുവതലമുറ ഏറ്റെടുക്കണമെന്നും, പേരാമ്പ്ര താലൂക്കും, വയനാട് പിടിഞ്ഞാറത്തറ റോഡിന്റെയും വിഷയങ്ങളില്‍ കോണ്‍ഗ്രസ് പ്രക്ഷോപത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡണ്ട് ഷാജു പൊന്‍പറ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി മുഖ്യ പ്രഭാഷണം നടത്തി. സത്യന്‍ കടിയങ്ങാട്, രാജന്‍ മരുതേരി ,പി.കെ രാഗേഷ്, ഇ.വി രാമചന്ദ്രന്‍ ,കെ.മധു കൃഷ്ണന്‍, സി.കെ ബാലന്‍, വി.പി സുരേഷ്, കെ.സി രവീന്ദ്രന്‍, പി.എസ് സുനില്‍കുമാര്‍, വിനോദന്‍ കല്ലൂര്‍, മോഹന്‍ദാസ് ഓണിയില്‍, അനില്‍കുമാര്‍ അരിക്കുളം, ശ്രീധരന്‍ കണ്ണമ്പത്ത്, കെ.പി മായിന്‍കുട്ടി, സുഹനാദ് , സൗമ്യ വിജയന്‍ , രേഷ്മ പൊയില്‍ ,കെ .പി സുഷമ തുടങ്ങിയവര്‍ സംസാരിച്ചു.
പി.എം പ്രകാശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് യൂസഫ് കുറ്റിക്കണ്ടി നന്ദിയും പറഞ്ഞു.
P.C. Radhakrishnan organized the memorial.