ചെറുവണ്ണൂര്‍: റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ റോഡില്‍ വാഴവെച്ച് പ്രതിഷേധം. ചെറുവണ്ണൂര്‍ മേപ്പയ്യൂര്‍ റോഡ് തകര്‍ന്ന് ഗതാഗതം ദുര്‍ഘടമായതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ചെറുവണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് റോഡില്‍ വാഴവെച്ച് പ്രതിഷേധിച്ചത്.
ആംബുലന്‍സുകള്‍ക്കും മറ്റ് വാഹനങ്ങളിലും ഈ വഴി യാത്ര ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, സാധാരണ ജനങ്ങള്‍ എന്നിവര്‍ക്കെല്ലാം അത്യന്തം പ്രയാസം നേരിടേണ്ടി വരുകയാണ്. കുഴികളും ചെളിയും നിറഞ്ഞ ഈ റോഡില്‍ ഇരു ചക്ര വാഹന യാത്രക്കാരും കടന്നുപോകാന്‍ പറ്റാത്ത നിലയിലായിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയാണ് ഈ റോഡിന്റെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്മിന മജീദ് ഉദ്ഘാടനം ചെയ്തു. പി .നജീബ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ എ.പി.എം ദികേഷ്, പി.ഫൈസല്‍, വിഷ്ണു പങ്കജ്, ബാസില്‍ പാലിശ്ശേരി, സി.സജീര്‍ , ഒ.പി റഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Protest against the poor condition of the road by placing bananas on the road.