പേരാമ്പ്ര: ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ ചക്കിട്ടപാറയുടെ വിവിധഭാഗങ്ങളില്‍ മരം വീണു ഗതാഗതതടസ്സം ഉണ്ടായി.
പട്ടാണിപാറ വെള്ളിപ്പറ്റയില്‍ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണു, കിഴക്കന്‍ പേരാമ്പ്ര ആവടുക്ക ആശാരിക്കാണ്ടി റോഡില്‍ പാറാടികുന്നുമ്മല്‍ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണത് യാത്രാ തടസ്സമുണ്ടാക്കി. പേരാമ്പ്ര പൈതോത്ത് റോഡിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ കൂറ്റന്‍മരം റോഡിന് കുറുകെ വീണു ഇങ്ങനെ പലയിടങ്ങളിലാണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്.
പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.ടി റഫീഖ്, ഡി.എസ് വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റുകള്‍ വിവിധ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, വിപിന്‍, ധീരജ് ലാല്‍, അശ്വിന്‍ ഗോവിന്ദ്, ജിനേഷ്, അശ്വിന്‍, രജീഷ്, അജേഷ് ഹോംഗാര്‍ഡുമാരായ രാജേഷ്, രതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.
Strong winds have caused trees to fall in many places, disrupting traffic