പേരാമ്പ്ര : നാഷണലീസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പേരാമ്പ്ര ബ്ലോക്ക് തല ശില്‍പശാല ഉല്‍ഘാടനം സംഘടിപ്പിച്ചു. ശില്‍പശാല ഉല്‍ഘാടനം എന്‍സിപി ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് നിര്‍വ്വഹിച്ചു.
കോണ്‍ഗ്രസിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പാലോട് രവിയുടെ പ്രസ്താവനയോടെ യുഡിഎഫ് ന്റെ പ്രസക്തി നഷ്ടപ്പെട്ടതായും, കേരളത്തില്‍ വീണ്ടും എല്‍ഡിഎഫ് ഭരണം തുടരുമെന്ന അഭിപ്രായം കേരളത്തിലെ വികസന പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണന്ന് അദ്ധേഹം പറഞ്ഞു.

ബ്ലോക്ക് പ്രസിഡണ്ട് സഫ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സംസ്ഥാന സെക്രട്ടറി പി.പി രാമകൃഷ്ണന്‍,ജില്ലാ സെക്രട്ടറി കെ.ടി.എം കോയ,എന്‍എംസി സംസ്ഥാന അധ്യക്ഷ അനിതകുന്നത്ത്, ടി. കുഞ്ഞിരാമന്‍, ഇ. കുഞ്ഞിക്കണ്ണന്‍ കെ.കെ.കുഞ്ഞി കണാരന്‍,സാവിത്രി ബാലന്‍ ,സുനിത ബാബു,സുഭാഷ് ചന്ദ്രന്‍, ശ്രീലജ പുതിയേടത്ത്തുടങ്ങിയവര്‍ സംസാരിച്ചു.
ശ്രീനി മനത്താനത്ത് സ്വാഗതം പറഞ്ഞ ചടങ്ങിന് ബാബു കൈതാവില്‍ നന്ദിയും പറഞ്ഞു.
NCP Perambra Block Level Workshop Inauguration