പേരാമ്പ്ര: കാരയാട് പാളപ്പുറം നിള റെസിഡന്‍സ് അസോസിയേഷന്‍ ഗാര്‍ഹിക അഗ്‌നിസുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് എ.എസ്. ആതിര അധ്യക്ഷത വഹിച്ച ചടങ്ങില്‍ പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു.
മഴക്കാല സുരക്ഷ മുന്‍കരുതലുകള്‍, പാചകവാതക അപകടസാധ്യതകളും പ്രതിരോധ മാര്‍ഗങ്ങളും, ഇലക്ട്രിസിറ്റി അപകടങ്ങള്‍ എന്നിവരെക്കുറിച്ച് വിശദീകരിച്ചു. വിവിധതരം ഫയര്‍ എക്സ്റ്റിങ്യൂഷനുകളെ കുറിച്ച് പരിചയപ്പെടുത്തുകയും പ്രവര്‍ത്തിപ്പിക്കുന്നതില്‍ പ്രയോഗിക പരിശീലനം നല്‍കുകയും ചെയ്തു.

അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളും സിപിആര്‍ കൊടുക്കുന്ന പ്രക്രിയകളും പരിശീലിപ്പിച്ചു. കോളിയോട് സുനിലിന്റെ വീട്ടില്‍ വച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബാംഗങ്ങളും വിദ്യാര്‍ത്ഥികളും പങ്കെടുത്തു. സുനില്‍ കോളിയാട്ട് സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു.
Nila Residence Association organized an awareness class