---
title: "ചക്കിട്ടപാറ പഞ്ചായത്തില്‍പ്പെട്ട കൊത്തിയപാറയില്‍ അടിക്കാടിന് തീപിടിച്ചു "
english_title: "A fire broke out at Kothiyapara in Chakkitapara panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31085/a-fire-broke-out-at-kothiyapara-in-chakkitapara-panchayath"
published_at: "2022-03-11T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622b1fc1c25a0_0000 WATERMARK.jpg"
keywords: []
---

# ചക്കിട്ടപാറ പഞ്ചായത്തില്‍പ്പെട്ട കൊത്തിയപാറയില്‍ അടിക്കാടിന് തീപിടിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്തില്‍പ്പെട്ട കൊത്തിയപാറ (വളയേറു കൊണ്ട പാറ) യില്‍ അടിക്കാടിന് തീപിടിച്ചു. ഏക്കറുകളോളം സ്ഥലത്താണ് തീ പടര്‍ന്നത്.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ പഞ്ചായത്തില്‍പ്പെട്ട കൊത്തിയപാറ (വളയേറു കൊണ്ട പാറ) യില്‍ അടിക്കാടിന് തീപിടിച്ചു. ഏക്കറുകളോളം സ്ഥലത്താണ് തീ പടര്‍ന്നത്.

വാഹനമെത്താത്ത സ്ഥലമായതിനാല്‍ പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ ആന്റ് റസ്‌ക്യു സേനാംഗങ്ങളും, പെരുവണ്ണാമൂഴി പോലീസും വാര്‍ഡ് അംഗം വിനീതയുടെ നേതൃത്വത്തില്‍ നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

സ്റ്റേഷന്‍ ഓഫീസര്‍ സി.പി. ഗിരീശന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ കെ. ദിലീപ് സേനാംഗങ്ങളായ സി.കെ. സ്മിതേഷ്, കെ.എന്‍. രതീഷ്, ടി. വിജേഷ്, പി.സി. ധീരജ് ലാല്‍, എന്‍.എം രാജീവന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31085/a-fire-broke-out-at-kothiyapara-in-chakkitapara-panchayath)