കെ. സദാനന്ദന്റെ സ്മരണ പുതുക്കി ചങ്ങരോത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്

കെ. സദാനന്ദന്റെ  സ്മരണ പുതുക്കി ചങ്ങരോത്ത് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്
Mar 29, 2022 01:29 PM | By Perambra Admin

പേരാമ്പ്ര : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചുമതലയും വഹിച്ച കെ. സദാനന്ദന്റെ 6ാം ചരമവാര്‍ഷിക ദിനം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭി മുഖ്യത്തില്‍ സമുചിതമായി ആചരിച്ചു.

കാലത്ത് പാലേരിയിലെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും നടത്തി.


തുടര്‍ന്ന് സദാനന്ദന്റെ വിധവ ചന്ദ്രിക്ക് യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ. ബാലനാരായണന്‍ മെമ്പര്‍ഷിപ്പ് നല്‍കി മണ്ഡലത്തിലെ കോണ്‍ഗ്രസ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി.

അനുസ്മരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ് അധ്യക്ഷത വഹിച്ചു. കെ. ബാലനാരായണന്‍, ഡിസിസി സെക്രട്ടറി ഇ.വി. രാമചന്ദ്രന്‍, കെ.വി. രാഘവന്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ എന്നിവര്‍ സംസാരിച്ചു.

മണ്ഡലം സെക്രട്ടറി ഹരീന്ദ്രന്‍ വാഴയില്‍ സ്വാഗതവും നടുക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു.

പുഷ്പാര്‍ച്ചനക്ക് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കല്ലൂര്‍ വിനോദന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അരുണ്‍ പെരുമന, എന്‍.എസ്. നിധീഷ്, ഇ.സി. സന്ദീപ്, ശ്രീനാഥ് കിഴക്കയില്‍, സന്തോഷ് കോശി, ശ്രീനി കരുവാങ്കണ്ടി, ശ്രീലേഷ് കുളിര്‍മ, സി.എം. പ്രജീഷ്, രാജീവന്‍ കൂവ്വപ്പള്ളി, രജീഷ് പാലേരി, ബാലന്‍ നടുക്കണ്ടി, കെ.ടി. രവീന്ദ്രന്‍, പി.സി. അമ്മത്, ശ്രീധരന്‍ പാലേരി, പി.പി. രാജീവന്‍, മോഹനന്‍ പുത്തന്‍പുരയില്‍, യു.പി. ഹമീദ്, ഏരത്ത് സുരേന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


K. Congress on launching Sadanand's renewed Changaroth membership campaign

Next TV

Related Stories
മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

Jul 13, 2025 12:15 AM

മദ്യപിച്ച് ഓട്ടോ ഓടിച്ചു; ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു

മദ്യ ലഹരിയില്‍ ഓടിച്ച ഓട്ടോ നിരവധി വാഹനങ്ങളില്‍ ഇടിച്ച് മറിഞ്ഞു. പേരാമ്പ്രയില്‍...

Read More >>
കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Jul 12, 2025 12:15 AM

കാട്ടാന ആക്രമണം; ബൈക്ക് യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടയില്‍ വീണ് രാജന് പരിക്കേറ്റു. മരപ്പണിക്കാരന്‍ ആയ...

Read More >>
മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

Jul 11, 2025 11:47 PM

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു

മധ്യവയസ്‌കന്‍ തെങ്ങില്‍ നിന്നും വീണ് മരിച്ചു. തെങ്ങ് കയറ്റ...

Read More >>
ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

Jul 11, 2025 12:39 PM

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍) അന്തരിച്ചു

ഏക്കാട്ടൂര്‍ കാഞ്ഞിരോട്ട് മീത്തല്‍ കദീശ (ആലക്കല്‍)...

Read More >>
പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

Jul 11, 2025 12:05 PM

പന്നിക്കോട്ടൂരില്‍ കാട്ടാനക്കൂട്ടം കാര്‍ഷികവിളകള്‍ നശിപ്പിച്ചു

ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി കാര്‍ഷികവിളകള്‍...

Read More >>
പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

Jul 11, 2025 11:01 AM

പേരാമ്പ്ര സ്വദേശിയായ യുവാവ് കഞ്ചാവുമായി പൊലീസ് പിടിയില്‍

ഇയാള്‍ കഞ്ചാവ് പേക്ക് ചെയ്ത് വില്‍പന നടത്തുന്നതായി നേരത്തേ പൊലീസിന്...

Read More >>
Top Stories










News Roundup






//Truevisionall