---
title: "തൊഴിലുറപ്പില്‍ ചരിത്രം കുറിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് "
english_title: "Chakkitapara Grama Panchayat on the history of employment guarantee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/35431/chakkitapara-grama-panchayat-on-the-history-of-employment-guarantee"
published_at: "2022-04-02T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62482ff1cca8b_CHAKKI1.jpg"
keywords: []
---

# തൊഴിലുറപ്പില്‍ ചരിത്രം കുറിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 

> **Lead Summary:** **ചക്കിട്ടപാറ** : ചരിത്രം കുറിച്ച് മുന്നേറുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിലും മികച്ച നേട്ടം.

## Article Content

**ചക്കിട്ടപാറ** : ചരിത്രം കുറിച്ച് മുന്നേറുന്ന ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് തൊഴിലുറപ്പ് പദ്ധതിയിലും മികച്ച നേട്ടം.

അടിസ്ഥാന ജനവിഭാഗത്തിന്റെ ജീവിത ഉന്നമനം ലക്ഷ്യമാക്കിയുള്ള തൊഴിലുറപ്പ് പദ്ധതിയില്‍ 2021-22 സാമ്പത്തിക വര്‍ഷത്തിലും മികച്ച മുന്നേറ്റം കുറിക്കുവാന്‍ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ ആളുകള്‍ക്ക് പരമാവധി തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം ആണ്.

ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് കൊണ്ട് 4104 കുടുംബങ്ങളില്‍ നിന്നുമായി 5863 തൊഴിലാളികള്‍ ആണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായത്.

അതില്‍ 2182 കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങളും, 19 പട്ടികവര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ദിനങ്ങളും അടക്കം മൂന്നര ലക്ഷത്തോളം തൊഴില്‍ ദിനങ്ങള്‍ ആണ് ഈ സാമ്പത്തിക വര്‍ഷം പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചത്.

ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പ് വരുത്തിയ ഗ്രാമപഞ്ചായത്ത് എന്ന അഭിമാനനേട്ടമാണ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് കൈവരിച്ചിരിക്കുന്നത്.

പഞ്ചായത്ത് ഭരണ സമിതി, എന്‍ആര്‍ഇജിഎ ഒഫിഷ്യല്‍സ്, പഞ്ചായത്ത് സെക്രട്ടറി, തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍ എന്നിവരുടെ പൂര്‍ണ്ണ പിന്തുണയാണ് ഈ നേട്ടം കൈവരിക്കാന്‍ പ്രാപ്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/35431/chakkitapara-grama-panchayat-on-the-history-of-employment-guarantee)